ആർപ്പുക്കരയിൽ തൊഴിൽസഭ പരിശീലന ക്യാമ്പ് റോസമ്മ സോണി ഉദ്ഘാടനം നടത്തി

ആർപ്പുക്കര: ഗ്രാമ പഞ്ചായത്ത് സംഘടിപ്പിച്ച തൊഴിൽ പരിശീലന ക്യാമ്പ് ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം ഡോ. റോസമ്മ സോണി നിർവഹിച്ചു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ അഞ്ചു മനോജ്‌ അദ്ധ്യക്ഷത വഹിച്ചു.കില പ്രോഗ്രാം കോർഡിനേറ്റർ സുനു മാത്യു,ബ്ലോക്ക് പഞ്ചായത്തംഗം എസി. കെ. തോമസ്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ലൂക്കോസ് ഫിലിപ്പ്, വികസന സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ സുനിത ബിനു, ആരോഗ്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെർപേഴ്സൺ ദീപാ ജോസ്, ക്ഷേമ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ വിഷ്ണു വിജയൻ,സെക്രട്ടറി മാർട്ടിൻ ജോർജ് എന്നിവർ പ്രസംഗിച്ചു.

Advertisements

ഗ്രാമ പഞ്ചായത്തംഗങ്ങളായ മഞ്ജു ഷിജിമോൻ,രഞ്ജിനി മനോജ്‌,സേതുലക്ഷ്മി,കെ. കെ. ഹരികുട്ടൻ,റോയ് പുതുശ്ശേരി,ജസ്റ്റിൻ ജോസഫ്,റോസിലി ടോമിച്ചൻ,അരുൺ ഫിലിപ്പ്,പ്രിൻസ് മാത്യു,ടി. എം.ഷിബു കുമാർ എന്നിവർ നേതൃത്വം നൽകി.തൊഴിൽ സഭ കോർഡിനേറ്റർ ലേഖ സജീവ്,വ്യവസായ വകുപ്പ് കോർഡിനേറ്റർ ശില്പ ആൻ വിൽസൺ എന്നിവർ ക്ലാസ്സ്‌ നയിച്ചു.വിവിധ വാർഡ് കളിലെ തൊഴിൽ ക്ലബ് കളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം ഡോ. റോസമ്മ സോണി നിർവഹിച്ചു

Hot Topics

Related Articles