പൾസർ ബൈക്കിൽ എം.ഡി.എം.എ കടത്തിയ സംഭവം : ഒളിവിൽ കഴിഞ്ഞ പ്രതി പിടിയിൽ :  എക്സൈസ് പിടികൂടിയത് ചങ്ങനാശേരി സ്വദേശിയെ 

പാമ്പാടി : പൾസർ എൻ എസ് ബൈക്കിൽ എം.ഡി.എം.എ കടത്തിയ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ  പാമ്പാടി എക്സൈസ്  ഇടുക്കി പെരുവന്താനത്ത് നിന്നും അറസ്റ്റ് ചെയ്തു. നിരവധി  ക്രിമിനൽ / നർകോട്ടിക് കേസുകളിൽ പ്രതിയായ ചങ്ങനാശ്ശേരി വാകത്താനം  വില്ലേജിൽ വാകത്താനം കരയിൽ കാലായിൽ പുരയിടത്തിൽ വീട്ടിൽ കുഞ്ഞു കുഞ്ഞാപ്പി മകൻ ആമോസ് എന്ന് വിളിക്കുന്ന ഷിജോ പി മാത്യു( 32 ) വിനെയാണ് പാമ്പാടി റെയിഞ്ച് ഇൻസ്പെക്ടർ 

Advertisements

പി ജെ ടോംസിയുടെ നേതൃത്വത്തിലുള്ള എക്സൈസ് ടീം അറസ്റ്റ് ചെയ്തത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

 2022 നവംബർ മാസം 4 തീയതി, രാവിലെ 7 30ന്  മണർകാട് മാലം കള്ളുഷാപ്പിന് സമീപത്തു വച്ചായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

 പൾസർ എൻ എസ് ബൈക്കിൽ രണ്ടുപേർ ചേർന്ന് എംഡി എം എ കടത്തിക്കൊണ്ടു വരുന്നതായി രഹസ്യ വിവരം ലഭിച്ച അടിസ്ഥാനത്തിൽ പാമ്പാടി റെയിഞ്ച് എക്സൈസ് ടീം പരിശോധന നടത്തുകയായിരുന്നു. വിൽപ്പന നടത്താൻ ഇവർ കടത്തിക്കൊണ്ടുവന്ന 400 ഗ്രാം എം ഡി എം എ യും കഞ്ചാവും  ഈ കേസിലെ ഒന്നാംപ്രതി സന്ദീപില്‍ നിന്നും പിടി കൂടവേ ആമോസ് സംഭവ സ്ഥലത്തുനിന്നും ഓടി രക്ഷപ്പെടുകയും ഒളിവിൽ പോകുകയും ആയിരുന്നു. 

ഇയാൾ ഇടുക്കി ജില്ലയിലെ കൊക്കയർ ഭാഗത്തുള്ള ഭാഗത്ത് ഉള്ളതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പാമ്പാടി റെയിഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ റും എക്സൈസ് കമ്മിഷണർ സ്‌ക്വാഡ് അംഗവുമായ ഫിലിപ്പ് തോമസിന്റെ നേതൃത്വത്തി പ്രിവന്റ് ഓഫീസർ ആനന്ദരാജ്, എക്സൈസ്  കമ്മീഷണർ സ്‌ക്വാഡ് അംഗം കെ എൻ സുരേഷ്, സിവിൽ എക്സൈസ് ഓഫീസർ അഭിലാഷ്  സി.എ ,എന്നിവർ ഈ പ്രദേശം കേന്ദ്രീകരിച്ച് ദിവസങ്ങളായി നടത്തിയ അന്വേഷണത്തിൽ ഒടുവിലാണ് ഇയാളെ കുറിച്ച് വിവരങ്ങൾ ലഭിക്കുന്നത്. 

ഇതര സംസ്ഥാന തൊഴിലാളികളുടെ ക്യാമ്പിലാണ് പ്രതി ഒളിവിൽ കഴിഞ്ഞിരുന്നത്. പാമ്പാടി റെയിഞ്ച് എക്സൈസ് ഇൻസ്‌പെക്ടർ  പി.ജെ ടോംസിയുടെ നേതൃത്വത്തിൽ, സിവിൽ എക്സൈസ് ഓഫീസർമാരായ ഷെബിൻ ടി. മർക്കോസ്, ധനുരാജ്,അഖിൽ ശേഖർ, വനിത സിവിൽ എക്സൈസ് ഓഫീസർ സിനി ജോൺ,  ഡ്രൈവർ സോജി എന്നിവർ അടങ്ങുന്ന സംഘമാണ്. പ്രതിയെ പിടികൂടിയത്. 

Hot Topics

Related Articles