കോട്ടയം ഭദ്രാസനാധിപന്‍ ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌ക്കോറസ് മെത്രാപ്പോലീത്താ കോടിയേറ്റി ദേവലോകം പെരുന്നാളിന് തുടക്കം കുറിച്ചു

കോട്ടയം: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ മൂന്നാം കാതോലിക്കാ പരിശുദ്ധ ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവായുടെ 59-ാം ഓര്‍മ്മപ്പെരുന്നാളിനോടനുബന്ധിച്ച് ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ കബറടങ്ങിയിരിക്കുന്ന ബാവാമാരുടെ സംയുക്ത പെരുന്നാളിന് തുടക്കമായി.

Advertisements

കോട്ടയം ഭദ്രാസനാധിപന്‍ ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌ക്കോറസ് മെത്രാപ്പോലീത്താ വിശുദ്ധ കുര്‍ബ്ബാനയെ തുടര്‍ന്ന് കൊടിയേറ്റ് നടത്തി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നാളെ 7-ന് കോട്ടയം വൈദിക സെമിനാരി മുന്‍ പ്രിന്‍സിപ്പാള്‍ ഫാ. ഡോ. കെ. എം. ജോര്‍ജ് വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കും.
പ്രധാന പെരുന്നാള്‍ ദിനങ്ങളായ ജനുവരി 2, 3 തീയതികളില്‍ ശുശ്രൂഷകള്‍ക്ക് പരിശുദ്ധ കാതോലിക്കാ ബാവായും അഭിവന്ദ്യ മെത്രാപ്പോലീത്താമാരും നേതൃത്വം നല്‍കും.

Hot Topics

Related Articles