കോട്ടയം കടുത്തുരുത്തിയിൽ പാൽ സൊസൈറ്റിൽ നിന്ന് മോട്ടോർ മോഷ്ടിച്ചു : ഏറ്റുമാനൂർ സ്വദേശിയായ പ്രതി പിടിയിൽ 

കോട്ടയം :  കടുത്തുരുത്തിയിൽ പാല്‍  സൊസൈറ്റിയിലെ  മോട്ടോർ മോഷ്ടിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ഏറ്റുമാനൂർ കുളത്തുമാട്ടേൽ വീട്ടിൽ രവീന്ദ്രൻ മകൻ അഭിലാഷ് രവീന്ദ്രൻ(39)  എന്നയാളെയാണ് കടുത്തുരുത്തി പോലീസ് അറസ്റ്റ് ചെയ്തത്.  

Advertisements

ഇയാൾ ഇന്നലെ കുലശേഖരമംഗലം ക്ഷീരോല്പാദക സഹകരണ സംഘത്തിലെ പാൽ സൊസൈറ്റിയിലെ  കിണറിന് സമീപത്തായി വച്ചിരുന്ന മോട്ടോർ മോഷ്ടിച്ചുകൊണ്ട് പോവുകയായിരുന്നു. പരാതിയെ തുടർന്ന്  കടുത്തുരുത്തി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ശാസ്ത്രീയമായ പരിശോധനയിലൂടെ പ്രതിയെ കണ്ടെത്തുകയുമായിരുന്നു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇയാൾക്ക് കുറവിലങ്ങാട് സ്റ്റേഷനിൽ മോഷണ കേസുകൾ നിലവിലുണ്ട്. കടുത്തുരുത്തി സ്റ്റേഷൻ എസ്.എച്ച്.ഓ സജീവ് ചെറിയാൻ, എസ്.ഐ വിപിൻ ചന്ദ്രൻ, സി.പി.ഓ മാരായ പ്രവീൺകുമാർ എ.കെ, മനീഷ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

Hot Topics

Related Articles