തൃശൂര്‍ : സംസ്ഥാനത്തെ മുഴുവന്‍ പഞ്ചായത്തുകളെയും ഉള്‍പ്പെടുത്തി ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്, കേരള സംഘടിപ്പിക്കുന്ന ജീവനരക്ഷാ പരിശീലന ക്യാമ്പയിനായ ‘ബി ഫസ്റ്റ് – ടു എയിഡ് ആന്‍ഡ് സേവ് ലൈഫ്‌സ് ‘ ന്റെ സംസ്ഥാനതല ഉദ്ഘാടനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ‘ എം. ബി രാജേഷ് ‘ നിര്‍വഹിച്ചു.
സംസ്ഥാനത്തെ 941 പഞ്ചായത്തുകളില്‍ ആളുകള്‍ക്ക് മെഡിക്കല്‍ അത്യാഹിതങ്ങളില്‍ നല്‍കേണ്ട പ്രഥമശുശുശ്രൂഷകളെ സംബന്ധിച്ച് ഈ ക്യാമ്പയിന്‍ വഴി ബോധവല്‍ക്കരണം നല്‍കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഒരു വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും ‘ബി ഫസ്റ്റ് – ടു എയിഡ് ആന്‍ഡ് സേവ് ലൈഫ്‌സ് ക്യാമ്പയിന്‍ എത്തുമെന്നും, ഇതിനു എല്ലാ പിന്തുണയും തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഭാഗത്തു നിന്നും ഉണ്ടാകുമെന്നും പഞ്ചായത്ത് ഉള്‍പ്പെടെയുള്ള എല്ലാതദ്ദേശ സ്ഥാപനങ്ങള്‍ ഈ സാധ്യത പ്രയോജനപ്പെടുത്തണമെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം. ബി രാജേഷ് അഭിപ്രായപ്പെട്ടു.ശാസ്ത്രീയമായി ഇത്തരം പരിശീലനം നല്‍കുവാന്‍ മുന്നോട്ടു വന്ന ആസ്റ്റര്‍ ഗ്രൂപ്പിനെ അഭിനന്ദിക്കുന്നതിനോടൊപ്പം സര്‍ക്കാരിന്റെ ഭാഗത്തു നിന്നുള്ള എല്ലാ പിന്തുണയും ഈ പദ്ധതിക്കു ഉറപ്പ് നല്‍കുന്നുവെന്നും മന്ത്രി പറഞ്ഞു
നമുക്ക് ചുറ്റും സംഭവിക്കുന്ന അത്യാഹിത സന്ദര്‍ഭങ്ങളെ ക്യത്യമായി മനസ്സിലാക്കി അപകടത്തില്‍പെടുന്നവരുടെ ജീവന്‍ രക്ഷിക്കുന്നതിനുള്ള ജീവന്‍രക്ഷാ പരിശീലനം ഉറപ്പാക്കുക, അത്യാഹിതവേളകള്‍ മനസാന്നിദ്ധ്യത്തോടെ കൈകാര്യം ചെയ്യാന്‍ ജനങ്ങളെ പ്രപ്തരാക്കുക എന്നതാണ് ‘ബി ഫസ്റ്റ്, ടു എയിഡ് ആന്‍ഡ് സേവ് ലൈഫ്സി’ ന്റെ ലക്ഷ്യം.
ആസ്റ്റര്‍ ഹോസ്പ്പിറ്റല്‍സ് പഞ്ചായത്തുകളുമായി സഹകരിച്ച് മെഡിക്കല്‍ അത്യാഹിതങ്ങളുടെ വിവിധ വശങ്ങളെപ്പറ്റി ആളുകളെ ബോധവാന്മാരാക്കുകയും ഒരു പ്രൊഫഷണലിനെപ്പോലെ ഇവ നേരിടുവാനും കൈകാര്യം ചെയ്യുവാനും ഇവരെ പ്രാപ്തരാക്കുക്കുകയും ചെയ്യുന്നു. പ്രഥമശുശ്രൂഷ, അടിസ്ഥാന ലൈഫ് സപ്പോര്‍ട്ട്, അഡ്വാന്‍സ്ഡ് കാര്‍ഡിയാക് ലൈഫ് സപ്പോര്‍ട്ട്, പീഡിയാട്രിക് അഡ്വാന്‍സ്ഡ് ലൈഫ് സപ്പോര്‍ട്ട് എന്നിവയില്‍ ആസ്റ്റര്‍ ഹോസ്പിറ്റലിലെ വിദഗ്ദ ഡോക്ടര്‍മാര്‍ ക്യാമ്പയിന്റെ ഭാഗമായി വര്‍ക്ക്‌ഷോപ്പുകളും സംഘടിപ്പിക്കും.
‘രക്ഷിക്കുന്ന ഓരോ ജീവനും അത്രമേല്‍ വിലപ്പെട്ടതാണ്, ‘ബി ഫസ്റ്റ്, ടു എയിഡ് ആന്‍ഡ് സേവ് ലൈഫ്‌സ് ‘ക്യാമ്പയിന്‍ മുഖേന ഏതൊരു സാധാരണക്കാരനും ജീവന്‍രക്ഷാമാര്‍ഗ്ഗങ്ങളില്‍ പരിശീലനം ലഭിക്കുന്നുവെന്നും ആസ്റ്റര്‍ ഹോസ്പ്പിറ്റല്‍സിന്റെ നേതൃത്വത്തില്‍ കേരളം മുഴുവന്‍ ഈ ക്യാമ്പയിന്‍ എത്തിക്കുവാന്‍ സാധിക്കുന്നതില്‍ ഏറെ അഭിമാനിക്കുന്നുവെന്നും ആസ്റ്റര്‍ ഹോസ്പ്പിറ്റല്‍സ് കേരള ആന്‍ഡ് തമിഴ്‌നാട് റീജിയണല്‍ ഡയറക്ടര്‍ ഫര്‍ഹാന്‍ യാസിന്‍ പറഞ്ഞു ‘
2022 ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനത്തില്‍ ആസ്റ്റര്‍ ഹോസ്പ്പിറ്റലുകളുടെ അത്യാഹിത വിഭാഗത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ‘ബി ഫസ്റ്റ് ‘ ക്യാമ്പയിന്‍ സമൂഹത്തിലെ വിവിധ ഭാഗങ്ങളിലേക്ക് പിന്നീട് വ്യാപിച്ചു. കോളേജ് വിദ്യാര്‍ത്ഥികള്‍, കോര്‍പ്പറേറ്റുകള്‍, എന്‍.ജീ ഓസ്, കുടുംബശ്രീ, എന്‍സിസി കേഡറ്റുകള്‍, പോലീസ്, ട്രാഫിക് പോലീസ് എന്നിവര്‍ പരിപാടിയുടെ പ്രയോജനം നേടിയവരില്‍ ചിലരാണ്.
ലോക ട്രോമ ദിനത്തോടനുബന്ധിച്ച് , കേരളത്തിലുടനീളം ‘ ബി ഫസ്റ്റ് ‘ റോഡ് ഷോ സംഘടിപ്പിച്ചിരുന്നു. ആസ്റ്റര്‍ മിംസിലെയും ആസ്റ്റര്‍ മെഡ്സിറ്റിയിലെയും എമര്‍ജന്‍സി ഡിപ്പാര്‍ട്ട്മെന്റിലെ ഡോക്ടര്‍മാരും പാരാ മെഡിക്കല്‍ നഴ്സുമാരും അടങ്ങുന്ന സംഘം യഥാക്രമം രണ്ട് വാനുകളിലായി വടക്കന്‍ ജില്ലകളിലും തെക്കന്‍ ജില്ലകളിലും ക്യാമ്പയിനോടനുബന്ധിചുള്ള ബോധവല്‍ക്കരണം നടത്തിയിരുന്നു.
കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം ലീഡ് കണ്‍സള്‍ട്ടന്റ് ഡോ. ജോണ്‍സണ്‍ കെ വര്‍ഗീസ്, കോഴിക്കോട് ആസ്റ്റര്‍ മിംസിലെ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം ഡയറക്ടര്‍ ഡോ. വേണുഗോപാലന്‍ പി പി, കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ മെഡിക്കല്‍ അഫയേഴ്സ് ഡയറക്ടര്‍ ഡോ. ടി.ആര്‍. ജോണ്‍ എന്നിവരും ആസ്റ്റര്‍ ഹോസ്പ്പിറ്റലുകളിലെ വിവിധ ജീവനക്കാരും തൃശൂരില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്തു.