അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹീരാബെൻ അന്തരിച്ചു. അഹമ്മദാബാദിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് കഴിഞ്ഞദിവസമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
അഹമ്മദാബാദിലെ യുഎന്‍ മെഹ്ത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കാര്‍ഡിയോളജി ആന്റ് റിസര്‍ച്ച് സെന്ററിലായിരുന്നു ചികിത്സ.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അമ്മയുടെ വിയോഗവാര്‍ത്ത മോദി ട്വിറ്ററിലൂടെ അറിയിച്ചു. “മഹത്തായ ഒരു നൂറ്റാണ്ട് ദൈവത്തിന്റെ പാദങ്ങളില്‍ വിശ്രമിക്കുന്നു” എന്ന് കുറിച്ചാണ് അമ്മയെക്കുറിച്ച് മോദി ട്വീറ്റ് കുറിച്ചിരിക്കുന്നത്. ഒരു സന്യാസിയുടെ യാത്രയും നിസ്വാർത്ഥ കർമ്മയോഗിയുടെ പ്രതീകവും മൂല്യങ്ങളോട് പ്രതിബദ്ധതയുള്ള ജീവിതവും ഉൾക്കൊള്ളുന്ന ത്രിത്വം അമ്മയിൽ എപ്പോഴും അനുഭവപ്പെട്ടിട്ടുണ്ടെന്നാണ് മോദിയുടെ വാക്കുകൾ.
ഇക്കഴിഞ്ഞ ജൂണിലാണ് ഹീരാബെൻ 100-ാം പിറന്നാൾ ആഘോഷിച്ചത്. അമ്മയെ നൂറാം പിറന്നാളിന് സന്ദർശിച്ചപ്പോൾ അമ്മ പറഞ്ഞ കാര്യവും മോദി ഓർത്തെടുത്തു. 100-ാം പിറന്നാളിന് കണ്ടപ്പോൾ അവർ പറഞ്ഞത് ഇങ്ങനെയാണ്, “ബുദ്ധി ഉപയോഗിച്ച് ജോലി ചെയ്യുക, ശുദ്ധിയോടെ ജീവിതം നയിക്കുക, അതായത് ബുദ്ധിയോടെ ജോലി ചെയ്യുക, ജീവിതം ശുദ്ധിയോടെ ജീവിക്കുക”, മോദി ട്വീറ്റ് ചെയ്തു.