മഞ്ചേരിയിൽ 11 കാരിയെ പീഡിപ്പിച്ച പ്രതിക്ക് 80 വർഷം തടവും 3 ലക്ഷം രൂപ പിഴയും വിധിച്ചു.
Advertisements
മഞ്ചേരി താണിപ്പാറ സ്വദേശി നൗഫൽ എന്ന മുന്നയെയാണ് മഞ്ചേരി പോക്സോ കോടതി ശിക്ഷിച്ചത്. 2021 ഏപ്രിൽ 19 മുതൽ ജൂൺ 10 വരെ കുട്ടിയുടെ വീട്ടിൽ വെച്ചും നിർമാണം നടക്കുന്ന ബന്ധുവിന്റെ വീട്ടിൽ വെച്ചും പീഡിപ്പിച്ചു എന്നാണ് കേസ്.മഞ്ചേരി എസ് ഐ അഭിലാഷ് രജിസ്റ്റർ ചെയ്ത കേസിൽ ഇൻസ്പെക്ടർ സി.അലവിയാണ് കുറ്റപ്പത്രം സമർപ്പിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
2021 ജൂൺ 11 നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.ജില്ലാ പോലീസ് മേധാവിയുടെ നിർദേശ പ്രകാരം പ്രതിയെ ജുഡിഷ്യൽ കസ്റ്റഡിയിൽ വെച്ച് തന്നെ വിചാരണ ചെയ്യണമെന്ന മഞ്ചേരി പോലീസ് ന്റെ അപേക്ഷ പ്രകാരമാണ് കേസ് വേഗത്തിൽ തീർപ്പാക്കാനായത്.കേസിൽ 18 സാക്ഷികളെ വിസ്തരിച്ചു.35 രേഖകളും ഹാജരാക്കി.