തൊടുപുഴ: കടം വാങ്ങിയ 300 രൂപ അച്ഛന്റെ കൈയിൽ നിന്ന് തിരികെ വാങ്ങാൻ സഹായിക്കണമെന്ന അപേക്ഷയുമായി മകൻ പൊലീസ് സ്റ്റേഷനിൽ.
മുത്തശ്ശി നൽകിയ പോക്കറ്റ് മണി അച്ഛൻ കടമായി വാങ്ങിയെന്നും ചോദിച്ചിട്ടും തിരിച്ചുകൊടുത്തില്ലെന്നുമാണ് 9–ാം ക്ലാസുകാരന്റെ പരാതി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അച്ഛന്റെ കൈയിൽ നിന്ന് പണം കിട്ടാൻ പൊലീസ് ഇടപെട്ടാൽ നടക്കുമെന്ന കൂട്ടുകാരുടെ ഉപദേശം കേട്ടാണ് കുട്ടി സ്റ്റേഷനിലെത്തിയത്.
നെടുങ്കണ്ടം സ്റ്റേഷനിലെ ഫ്രണ്ട് ഓഫിസിൽ എത്തി പരാതി പറയുകയായിരുന്നു.
‘‘അച്ഛൻ പാവമാണ്, സ്റ്റേഷനിലേക്കു വിളിക്കേണ്ട. എങ്ങനെയെങ്കിലും പൈസ വാങ്ങിത്തന്നാൽ മതി’’, എന്നാണ് കുട്ടി പൊലീസുകാരോട് പറഞ്ഞത്. പൊലീസ് അച്ഛനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സ്വിച്ച് ഓഫ് ആയതിനാൽ ലഭിച്ചില്ല.
ഇന്ന് രാവിലെ പ്രശ്നം പരിഹരിക്കാമെന്ന് വാഗ്ദാനം ചെയ്ത് കുട്ടിയെ പറഞ്ഞയക്കുകയായിരുന്നു.