കോട്ടയത്ത് വീണ്ടും സ്വകാര്യ ബസിന്റെ അമിതവേഗം : തോമസ് ചാഴികാടൻ എംപിയുടെ വാഹനത്തിനു പിന്നിൽ അപകടകരമായി അമിതവേഗത്തിൽ എത്തി ഹോൺ മുഴക്കിയെന്ന് സ്വകാര്യ ബസിനെതിരെ പരാതി; ബസ് ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്ത് മോട്ടോർ വാഹന വകുപ്പ്

കോട്ടയം : കോട്ടയത്ത് വീണ്ടും സ്വകാര്യ ബസിന്റെ അമിതവേഗം. അമിത വേഗത്തിൽ എത്തിയ സ്വകാര്യ ബസ് അനാവശ്യമായി തന്റെ വാഹനത്തിനു പിന്നിൽ ഹോൺ മുഴക്കി അപകടകരമായ രീതിയിൽ പാഞ്ഞു പോയതായി തോമസ് ചാഴികാടൻ എം.പിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വാഹനത്തിൻറെ ഡ്രൈവറുടെ ലൈസൻസ് മോട്ടോർ വാഹന വകുപ്പ് സസ്പെൻഡ് ചെയ്തു. വെള്ളിയാഴ്ച തോമസ് ചാഴികാടൻ എംപി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മോട്ടോർ വാഹന വകുപ്പാണ് ഡ്രൈവറുടെ ലൈസൻസ് ചെയ്തത്. 

Advertisements

കുറുപ്പന്തറ റൂട്ടിൽ സർവീസ് നടത്തുന്ന ദേവമാതാ ബസ്സിലെ ഡ്രൈവർ മാഞ്ഞൂർ സ്വദേശി ടോണിയുടെ ലൈസൻസാണ് മോട്ടോർ വാഹന വകുപ്പ് ജോയിന്റ് ആർടിഒ ജയരാജ്  സസ്പെൻഡ് ചെയ്തത്. കഴിഞ്ഞദിവസം കോട്ടയം നഗരത്തിൽ വച്ചായിരുന്നു സംഭവം. എംപിയുടെ വാഹനത്തിന്റെ പിന്നാലെ അമിത വേഗത്തിൽ സ്വകാര്യ ബസ് എത്തുകയായിരുന്നു. അമിത വേഗത്തിൽ എത്തിയ ബസ് ഫോൺ മുഴക്കി അപകടകരമായ രീതിയിൽ ഓടിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ബസ്സിനുള്ളിലെ യാത്രക്കാർക്ക് വരെ ഭീഷണിയാകുന്ന രീതിയിലാണ് സ്വകാര്യ ബസ് സർവീസ് നടത്തിയിരുന്നത് എന്നാണ് എംപിയുടെ പരാതി. ഈ പരാതിയുടെ അടിസ്ഥാനത്തിൽ പ്രാഥമിക അന്വേഷണം നടത്തിയാണ് മോട്ടോർ വാഹന വകുപ്പ് നടപടി എടുത്തത്. 

Hot Topics

Related Articles