സ്പിരിറ്റ്‌ പിടിക്കാൻ മാത്രമല്ല ജീവൻ രക്ഷിക്കാനും എക്സൈസ് ഉദ്യോഗസ്ഥർക്ക്‌ അറിയാം ; മുണ്ടക്കയത്ത് കുഴഞ്ഞു വീണയാളെക്ക്‌ രക്ഷകരായത് എക്സൈസ് ഉദ്യോഗസ്ഥർ

മുണ്ടക്കയം: എക്സൈസ് ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടലിൽ കുഴഞ്ഞു വീണയാളുടെ ജീവൻ രക്ഷിച്ചു. മുണ്ടക്കയം സംഗീത ബിൽഡിംഗ്സിൽ പ്രവർത്തിക്കുന്ന ടൗൺ ബേക്കറിയിൽ വെച്ച് വണ്ടൻ പതാൽ സ്വദേശിയായ സുനിൽ എന്നയാൾ കുഴഞ്ഞുവീണു.അപ്പോൾ ബേക്കറിയിൽ കാപ്പി കുടിക്കാൻ എത്തിയ കാഞ്ഞിരപ്പള്ളി എക്സൈസ് റേഞ്ച് ഓഫീസിലെ ഉദ്യോഗസ്ഥർ സംഭവം കണ്ടു കുഴഞ്ഞുവീണയാളെ താങ്ങിയെടുത്തു.

Advertisements

ശ്വാസം നിലച്ച നിലയിലുള്ള സുനിലിന് ഉദ്യോഗസ്ഥർ പ്രാഥമിക ശുശ്രൂഷ എന്ന നിലയിൽ സി.പി.ആർ. നല്കുകയും തുടർന്ന് ബോധം വീണപ്പോൾ വാഹനത്തിൽ കയറ്റി ആശുപത്രിയിൽ ആക്കുകയും ചെയ്തു.ഇതിലൂടെ സുനിലിന്റെ ജീവൻ തിരികെ കിട്ടി.എക്‌സൈസ് ഉദ്യോഗസ്ഥർക്ക് സുനിൽ നന്ദി രേഖപെടുത്തുകയും ചെയ്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇങ്ങനെ കുഴഞ്ഞ് വീണ ഒരാളുടെ ജീവൻ രക്ഷിച്ചതിലൂടെ കാഞ്ഞിരപ്പള്ളി റേഞ്ചിലെ വിശാഖ് കെ.വി , മധു കെ.ആർ. , രതീഷ് കെ.എസ്., ആനന്ദ് ബാബു പി. എന്നിവർ അഭിനന്ദനാർഹമായ പ്രവർത്തിയാണ് ചെയ്തിട്ടുള്ളത്.

Hot Topics

Related Articles