മണിമലയിൽ അയൽവാസിയെ ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ

കോട്ടയം : മണിമലയിൽ അയൽവാസിയെ ആക്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വാഴൂർ ഈസ്റ്റ് ശ്രീ വിശാഖ് വീട്ടിൽ രാജശേഖരൻ പിള്ള മകൻ ശരത് കുമാർ ടി.ആർ (31) എന്നയാളെയാണ് മണിമല പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം ഇയാളുടെ അയൽവാസി കൂടിയായ വാഴൂർ ചെങ്കല്ലേപള്ളി ഭാഗത്തുള്ള കുര്യൻ ജോയ് എന്നയാളെയാണ് ആക്രമിച്ചത്. ശരത്ത് തന്റെ വീടിന്റെ മതിൽ റോഡിലേക്ക് ഇറങ്ങിയ നിലയിൽ കോൺക്രീറ്റ് ചെയ്തതിനെതിരെ കുര്യൻ ജോയ് ചോദ്യം ചെയ്യുകയും തുടർന്ന് ഇരുവരും തമ്മിൽ വാക്ക് തർക്കം  ഉണ്ടാവുകയും ശരത് തന്റെ കൈവശമുണ്ടായിരുന്ന കുറുവടി കൊണ്ട് ഇയാളെ ആക്രമിക്കുകയുമായിരുന്നു. 

Advertisements

പരാതിയെത്തുടർന്ന് മണിമല പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. മണിമല സ്റ്റേഷൻ എസ്.എച്ച്.ഓ ഷാജിമോൻ ബി, എസ്.ഐ അനിൽകുമാർ,റോബി, സി.പി.ഓ മാരായ രാഹുൽ, അജിത്ത്,സുനീഷ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.