മീനച്ചിലാറ്റിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു ; കുമാരനല്ലൂർ റെയിൽവേ മേൽപ്പാലത്തിന് സമീപം പച്ചക്കറി വില്പന നടത്തുന്ന ആൾ ; അബദ്ധത്തിൽ വെള്ളത്തിൽ വീണതാകാം എന്ന് സൂചന

കോട്ടയം : മീനച്ചിലാറ്റിൽ ഒഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തി.

Advertisements

കൂത്താട്ടുകുളം പാലക്കുഴ സ്വദേശി പ്രകാശൻ്റെ മൃതദേഹമാണ് മീനച്ചിലാറ്റിൽ നട്ടാശ്ശേരി വെട്ടിക്കാക്കുഴി ഭാഗത്ത് നിന്ന് കണ്ടെത്തിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എം സി റോഡിൽ കുമാരനല്ലൂർ റെയിൽവേ മേൽപ്പാലത്തിന് സമീപം കരിക്കും, പച്ചക്കറികളും വില്പന നടത്തിവരുകയായിരുന്നു പ്രകാശൻ.

നട്ടാശ്ശേരി വെട്ടിക്കാക്കുഴി ഭാഗത്ത് വാടകക്ക് താമസിച്ചാണ് വ്യാപാരം നടത്തിയിരുന്നത്.
ഒറ്റക്കായിരുന്നു താമസം.

കഴിഞ്ഞ ദിവസം രാത്രി പ്രകാശനെ ആറ്റുതീരത്ത് ഇരുന്ന് വിശ്രമിക്കുന്നത് കണ്ടവരുണ്ട്. ഇതിനാൽ അബദ്ധത്തിൽ വെള്ളത്തിൽ വീണതാകാം എന്ന നിഗമനമാണുള്ളത്.

ഗാന്ധിനഗർ എസ് എച്ച്ഒ യുടെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി ഫയർഫോഴ്സിന്റെ സഹായത്തോടെ മൃതദേഹം കരയ്ക്കെടുത്ത് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Hot Topics

Related Articles