പരുത്തുംപാറ : ഡിസംബർ മാസത്തിലെ റേഷൻ വിതരണം നടത്താത്തതിലും റേഷൻ വിതരണത്തിലെ ക്രമക്കേടുകൾക്കെതിരായും പനച്ചിക്കാട്ട് കോൺഗ്രസ് റേഷൻകടകൾക്കു മുൻപിൽ പ്രതിഷേധ ധർണ്ണ നടത്തി. മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ധർണ്ണാ സമരം ജില്ലാ കോൺഗ്രസ് കമ്മറ്റിയുടെ ജനറൽ സെക്രട്ടറി അഡ്വ: ജോണി ജോസഫ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഇട്ടി അലക്സ് അദ്ധ്യക്ഷത വഹിച്ചു.
ഈസ്റ്റ് ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് എസ് രാജീവ് , കോൺഗ്രസ് പനച്ചിക്കാട് ഗ്രാമ പഞ്ചായത്ത് പാർലമെന്ററി പാർട്ടി ലീഡർ എബിസൺ കെ ഏബ്രഹാം , പഞ്ചായത്ത് വൈസ്പ്രസിഡന്റ് റോയി മാത്യു , റോയി ജോർജ് , മാത്യു ജോൺ , പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺമാരായ പ്രിയാ മധു , ജീനാ ജേക്കബ് പഞ്ചായത്തംഗങ്ങളായ ബോബിസ്കറിയ , ബിനിമോൾ സനിൽകുമാർ എന്നിവർ പ്രസംഗിച്ചു.