ഷിജു നൊസ്റ്റാൾജിയ മികച്ച ക്യാമറാമാൻ

ബാം​ഗ്ലൂരിൽ വച്ച് നടന്ന ചിത്രസാന്തെ ഇന്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ ഷിജു നൊസ്റ്റാൾജിയയെ മികച്ച ഛായാ​ഗ്രാഹകനായി തെരെഞ്ഞെടുത്തു. ബിജു കളനാടിന്റെ രചനയിൽ സി. കെ. രാജേഷ് സംവിധാനം ചെയ്ത കൂക്കിരി എന്ന ചിത്രത്തിന്റെ ഛായാ​ഗ്രഹണത്തിനാണ് അവാർഡിന് അർഹത നേടിയത്. കാഞ്ഞങ്ങാട് അമ്പലത്തറ സ്വദേശിയാണ് ഷിജു നൊസ്റ്റാൾജിയ. കേരളത്തിൽ നടന്ന വിവിധ മത്സരങ്ങളിൽ മികച്ച ചിത്രം, മികച്ച സംവിധായകൻ, മികച്ച രചന, ബാലതാരം എന്നീ പുരസ്കാരങ്ങൾ കൂക്കിരി കരസ്ഥമാക്കിയിട്ടുണ്ട്. അശോകൻ ( ആശു) ആണ് നിർമ്മാണം.

Advertisements

Hot Topics

Related Articles