കൊല്ലത്തെ യുവതിയുടെ കൊലപാതകം: പ്രതി ലൈംഗികവൈകൃതങ്ങള്‍ക്ക് അടിമയെന്ന് പോലീസ്

കൊല്ലം :കൊല്ലത്ത് ആളൊഴിഞ്ഞ കെട്ടിടത്തില്‍ യുവതി മരിച്ച നിലയില്‍ കണ്ടെത്തി സംഭവത്തില്‍ വഴിത്തിരിവ്. കേസില്‍ അറസ്റ്റിലായ യുവാവ് തന്നെയാണ് യുവതിയെ കൊലപ്പെടുത്തിയതെന്ന് പ്രതി സമ്മതിച്ചു. ലൈംഗിക വൈകൃതങ്ങള്‍ അടിമയാണ് ഇയാളെന്ന് പോലീസ് അറിയിച്ചു.

യുവതിയെ ആളൊഴിഞ്ഞ കെട്ടിടത്തില്‍ കൊണ്ടുപോയ ശേഷം ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുകയും കൊലപ്പെടുത്തുകയുമായിരുന്നു. ഇതിന് ശേഷം യുവതിയുടെ പണവും സ്വര്‍ണ്ണവും കവര്‍ന്നു.രാത്രി മൃതദേഹത്തിന് കാവല്‍ ഇരുന്നതായും ഇയാള്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പുലര്‍ച്ചെയോടെ സ്ഥലത്ത് നിന്ന് പോയ പ്രതി തിരികെയെത്തി മരണം ഉറപ്പിച്ചു. ഇതിനായി ഇയാള്‍ യുവതിയുടെ ശരീരത്തില്‍ മുറിവ് ഉണ്ടാക്കിയതെന്നും പ്രതി പോലീസിനോട് സമ്മതിച്ചു

Hot Topics

Related Articles