കോട്ടയം കിടങ്ങൂരിൽ പൊലീസിനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു; കിടങ്ങൂർ സ്വദേശി പിടിയിൽ

കോട്ടയം: പോലീസിനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കിടങ്ങൂർ വടുതപ്പടി, പാറക്കാട്ടുവീട്ടിൽ ഗീരിഷ് കുമാർ. ജി (52) എന്നയാളെയാണ് കിടങ്ങൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കിടങ്ങൂർ സെന്റ് . മേരീസ് പള്ളി പരിസരത്ത് അടിപിടി കൂടുകയും തുടർന്ന് പോലീസ് സ്ഥലത്തെത്തി ഇയാളെ പിന്തിരിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു,ഇതിനിടയിൽ ഇയാൾ പോലീസ് ജീപ്പിന്റെ ബോണറ്റ് തല്ലി തകർക്കുകയും ചെയ്തു.

Advertisements

ഇത് തടയാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥനെ അസഭ്യം പറയുകയും ആക്രമിക്കാൻ ശ്രമിക്കുകയുമായിരുന്നു. തുടർന്ന് പോലീസ് ഇയാളെ സാഹസികമായി പിടികൂടുകയായിരുന്നു. കിടങ്ങൂർ സ്റ്റേഷൻ എസ്.എച്ച്.ഓ ബിജു കെ.ആർ, എസ്.ഐ. പത്രോസ് കെ.വി, സി.പി.ഓ മാരായ ജോസ് ചന്ദർ, അനൂപ് സി.ജി എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

Hot Topics

Related Articles