ഗാന്ധിനഗർ: കോട്ടയം ജില്ലയിലെ രണ്ടു സ്ഥലങ്ങളിൽ നിന്നായി തെരുവ് നായയുടെ കടിയേറ്റ് 9 പേർ കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സ തേടി. അയർക്കുന്നം അമയന്നൂർ സ്വദേശികളും ഗവ: ഹൈസ്ക്കൂളിലേയും എം ജി എം എൻ എസ് എസ് ഹൈസ്കൂളിലേയും വിദ്യാർത്ഥികളായ അമയന്നൂർ പുളിയംപന്തം മാക്കൽ സന്തോഷ് മകൻ ആ ദിത്യൻ (10) കല്ലേ പുരയ്ക്കൽ ലീലാമ്മ മകൾ അഭിരാമി (13) അമയന്നൂർ സ്വദേശികളായ അമയ (10) അമൃത (13) എന്നീ വിദ്യാർത്ഥികൾക്കാണ് കടിയേറ്റത്.
സ്കൂളിലേയ്ക്ക് പോകുന്നതിനായി റോഡിലേയ്ക്ക് വരുമ്പോഴാണ് തെരുവ് നായയുടെ ആക്രമണം ഉണ്ടാകുന്നത്. ഇന്നലെ രാവിലെ 8നും 8.30 നും ഇടയിലായിരുന്നു സംഭവം വിദ്യാർത്ഥികളുടെ കൈക്കും കാലിനും കടിയേറ്റു. ഉടൻ തന്നെ പാമ്പാടി ഗവ: ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളജിലും ചികിത്സ തേടി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നട്ടാശ്ശേരിയിൽ തെരുവ് നായയുടെ കടിയേറ്റ് അഞ്ചു പേരാണ് ചികിത്സ തേടിയെത്തിയത്. പാറമ്പുഴ മൈലാടുംപാറ സൂസൻ അനിയൻ (58) ഇതര സംസ്ഥാനക്കാരനും നട്ടാശേരിയിൽ താമസക്കാരനുമായ അഷ്ബുൾ(2 7 ) നട്ടാശ്ശേരി സ്വദേശികളായ ജനാർദ്ദനൻ(65) ഗോപാലകൃഷ്ണൻ നായർ(68)സോമശേഖരൻ(70) എന്നിവർക്കാണ് തെരുവ് നായയുടെ കടിയേറ്റത്.
ഇവരെ തെരുവ് നായ ആക്രമിച്ചതും രാവിലെ 8നും 8.30 നും ഇടയ്ക്കായിരുന്നു.
കണ്ണിനും കൈയ്ക്കും കാലിനും കടിയേറ്റ ഇവർ മെഡിക്കൽ കോളജ് ആശു പത്രിയിൽ ചികിത്സതേടി. തെരുവ് നായയുടെ കടിയേറ്റ എല്ലാവരു ടേയും ആരോഗ്യ നില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു