ശ്രീലങ്കക്കെതിരെ ബുമ്ര കളിക്കണ്ട ; ഏകദിന പരമ്പരയിൽ നിന്ന് സൂപ്പർ താരം ജസ്പ്രീത് ബുമ്രയെ ഒഴിവാക്കി സിലക്ഷൻ കമ്മറ്റി

ഗുവാഹത്തി: ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ടീമില്‍ വീണ്ടും മാറ്റം. പേസര്‍ ജസ്പ്രീത് ബുമ്രയെ ഏകദിന പരമ്പരക്കുള്ള ടീമില്‍ നിന്നൊഴിവാക്കി.
ആദ്യം പ്രഖ്യാപിച്ച ടീമിലില്ലാതിരുന്ന ബുമ്രയെ പിന്നീടാണ് സെലക്ഷന്‍ കമ്മിറ്റി ടീമിലുള്‍പ്പെടുത്തിയത്. എന്നാല്‍ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിന് തൊട്ടു തലേന്ന് ബുമ്രയെ ടീമില്‍ നിന്നൊഴിവാക്കുകയായിരുന്നു.

Advertisements

ഏകദിന പരമ്പരക്കുള്ള ടീമിലുണ്ടായിരുന്നെങ്കിലും നാളെ ഗുവാഹത്തിയില്‍ നടക്കുന്ന ആദ്യ ഏകദിനത്തിനായി ബുമ്ര ഇന്ത്യന്‍ ടീമിനൊപ്പം ചേര്‍ന്നിരുന്നില്ല. പരിക്കില്‍ നിന്ന് മോചിതനായി തിരിച്ചെത്തിയ ബുമ്രയെ വരാനിരിക്കുന്ന സുപ്രധാന പരമ്പരകള്‍ കണക്കിലെടുത്ത് വളരെ പെട്ടെന്ന് മത്സര ക്രിക്കറ്റ് കളിപ്പിക്കേണ്ടെന്നാണ് ബി.സി.സി.ഐയുടെ തീരുമാനം. ഈ സാഹചര്യത്തില്‍ ബുമ്രയെ ഔദ്യോഗികമായി ഒഴിവാക്കിയിട്ടില്ലങ്കിലും ഏകദിനപരമ്പരയില്‍ ബുമ്രയെ ടീമിലേക്ക് പരിഗണിക്കില്ല. അതിനാലാണ് ബുമ്ര ടീമിനൊപ്പം ഗുവാഹത്തിയില്‍ എത്താതിരുന്നത് എന്നാണ് സൂചന.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഓസ്ട്രേലിയക്കെതിരെ അടുത്തമാസം ടെസ്റ്റ് പരമ്പര കളിക്കേണ്ടതിനാല്‍ ബുമ്രയെ ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയില്‍ തിരക്കിട്ട് കളിപ്പിക്കുന്നത് ഉചിതമാകില്ലെന്നാണ് സെലക്ഷന്‍ കമ്മിറ്റിയുടെ വിലയിരുത്തല്‍. ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ നിര്‍ദേശം കൂടി കണക്കിലെടുത്താണ് ബുമ്രയെ ഇപ്പോള്‍ ഒഴിവാക്കുന്നത്.

Hot Topics

Related Articles