ഡല്‍ഹി : ടി20 ക്രിക്കറ്റില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശർമ്മ. ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്ക് മുന്നോടിയായുള്ള പത്രസമ്മേളനത്തിലാണ് രോഹിത് ഇക്കാര്യമറിയിച്ചത്.
തുടര്‍ച്ചയായി വരുന്ന എല്ലാ മത്സരങ്ങളിലും കളിക്കുന്നത് പ്രായോഗികമല്ല. വിശ്രമം അത്യാവശ്യമാണ്. ന്യൂസിലന്‍ഡിനെതിരായ മൂന്ന് ടി20 മത്സരങ്ങളടങ്ങിയ പരമ്പരയാണ് വരാനിരിക്കുന്നത്. ഐപിഎല്ലിന് ശേഷം എന്ത് സംഭവിക്കുമെന്ന് നോക്കാം. ടി20 ക്രിക്കറ്റില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്നും രോഹിത് പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അടുത്തിടെ സമാപിച്ച ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പരയില്‍ നിന്ന് രോഹിത് വിട്ടുനിന്നിരുന്നു. വിരാട് കോഹ്ലിയും കെഎല്‍ രാഹുലും ടീമിലുണ്ടായിരുന്നില്ല. ഇതോടെ ടി20 ഫോര്‍മാറ്റില്‍ നിന്ന് മൂന്ന് പേരെയും ഒഴിവാക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. രോഹിതും കോഹ്‌ലിയും കുട്ടി ക്രിക്കറ്റിൽ കളിക്കില്ല എന്ന് കോച്ച് രാഹുൽ ദ്രാവിഡും വ്യക്തമാക്കിയിരുന്നു. ഈ അവസരത്തിലാണ് രോഹിത്തിന്റെ പ്രഖ്യാപനം.