കോട്ടയം നഗരസഭാ കൗൺസിലർ ജിഷാ ഡെന്നിയുടെ സംസ്ക്കാരം ഞായറാഴ്ച

കോട്ടയം : കോട്ടയം നഗരസഭാംഗം ജിഷാ ഡെന്നിയുടെ സംസ്ക്കാരം ഞായറാഴ്ച നടക്കും. കോട്ടയം നഗരസഭയിൽ മുപ്പത്തിയെട്ടാം വാർഡ് കൗൺസിലറായ ജിഷാ ഡെന്നി അർബുദ ബാധിതയായി ചികിത്‌സയിലിരിക്കെയാണ് അപ്രതീക്ഷിത മരണം. ആദ്യ തവണ കൗൺസിലറായിരുന്നപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്, തുടർന്ന് കഴിഞ്ഞ ടേമിൽ മത്സര രംഗത്തുണ്ടായിരുന്നില്ല. അസുഖം ഭേദമായതോടെ ഇത്തവണ മത്സരിക്കുകയും വൻ ഭൂരിപക്ഷത്തോടെ വിജയിക്കുകയും ചെയ്തു. എന്നാൽ പിന്നീടും രോഗബാധയുണ്ടായതോടെ ചികിത്സ തേടുകയായിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിത മരണം ജിഷയെ കീഴടക്കിയത്.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.