കോട്ടയം : ഇന്ന് വരെ കേട്ടിട്ടില്ലാത്ത , മുന്നിരട്ടി സമ്മാനത്തിന്റെ ത്രിമധുരവുമായി എൻ.സി.എസ് വസ്ത്രത്തിന്റെ മൂന്നിരട്ടി സന്തോഷ സമ്മാനം ഒരുങ്ങുന്നു. എൻ.സി.എസ് വസ്ത്രത്തിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച സമ്മാനമാണ് വിതരണം ചെയ്യാനൊരുങ്ങുന്നത്. ജനുവരി 15 ഞായറാഴ്ച വൈകിട്ട് 6.30 ന് കോട്ടയം വിൻസർ കാസിൽ ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യും. യോഗം മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യും.
വിജയികൾക്കുള്ള മൂന്ന് കാറുകൾ ജോസ് കെ.മാണി എം.പി വിതരണം ചെയ്യും. മൂന്ന് ബൈക്കുകളും മൂന്ന് സൈക്കിളുകളും മന്ത്രി വി.എൻ വാസവനും തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയും ചേർന്ന് വിതരണം ചെയ്യും. എൻ.സി.എസ് ഗ്രൂപ്പ് ചെയർമാനും മാനേജിങ്ങ് ഡയറക്ടറുമായ എൻ.എം രാജു യോഗത്തിൽ സ്വാഗതം ആശംസിക്കും. ജോയിന്റ് മാനേജിങ്ങ് ഡയറക്ടർ അലൻ ജോർജ് , പ്രിൻസി അലൻ എന്നിവർ പങ്കെടുക്കും. എൻ.സി.എസ് വസ്ത്രം സി.ഇ.ഒ അഗസ്റ്റിൻ ലാജി പോൾ നന്ദി പറയും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കൊവിഡിനെ തുടർന്ന് കഴിഞ്ഞ മൂന്ന് വർഷമായി മുടങ്ങിയ ഓണാഘോഷത്തെ അനുസ്മരിച്ചാണ് എൻ.സി.എസ് വസ്ത്രം മൂന്നിരട്ടി ആഘോഷവും സമ്മാനവും നൽകിയത്. മുന്ന് കാറുകളും , മൂന്ന് ബൈക്കുകളും , മൂന്ന് സൈക്കിളുകളുമാണ് സമ്മാനമായി പ്രഖ്യാപിച്ചിരുന്നത്. പുത്തൻ ചിറയിൽ സതീഷ് ബാബുവിന് മൂന്ന് കാറും , കളി മറ്റത്തിൽ ബിനോ ബിജുവിന് മൂന്ന് ബൈക്കും , പത്തനംതിട്ട ഇടശേരി യത്ത് ബിനു തോമസിന് മുന്ന് സൈക്കിളുമാണ് സമ്മാനം ലഭിച്ചത്. എൻ സി എസ് വസ്ത്രം നടത്തിയ ലോകകപ്പ് ഫുട്ബോൾ പ്രവചന മത്സരത്തിൽ വിജയിയായ അപർണ നീലിനുള്ള ഐ ഫോണും ചടങ്ങിൽ വിതരണം ചെയ്യും. എൻ.സി.എസ് വസ്ത്രത്തിന്റെ ഉദ്‌ഘാടന ചടങ്ങിൽ കുഞ്ചാക്കോ ബോബനൊപ്പം നൃത്തം ചെയ്ത ഗൗരി ശങ്കറിന് NCS വസ്ത്രത്തിന്റെ സ്നേഹ സമ്മാനമായി സൈക്കിളും സമ്മാനിക്കും.
ചടങ്ങളുടെ ഭാഗമായി പ്രശസ്ത മ്യുസിഷ്യൻ സ്റ്റീഫൻ ദേവസിയുടെ സോളിഡ് ബാൻഡിന്റെ നേതൃത്വത്തിലുള്ള സംഗീത വിരുന്നും അരങ്ങേറും. എൻ.സി.എസ് വസ്ത്രവുമായി സഹകരിച്ച് പർച്ചേസ് ചെയ്തവരിൽ നിന്നും തിരഞ്ഞെടുത്ത ഉപഭോക്താക്കളെയാണ് പരിപാടിയിലേയ്ക്ക് ക്ഷണിച്ചിരിക്കുന്നത്. ആഗസ്റ്റ് 31 ന് പ്രവർത്തനം ആരംഭിച്ച എൻ.സി.എസ് വസ്ത്രത്തിന് കോട്ടയം നിർലോഭമായ പിന്തുണയാണ് നൽകിവരുന്നതെന്ന് എൻ.സി.എസ് വസ്ത്രം സി.ഇ.ഒ അഗസ്റ്റിൻ ലാജി പോൾ പറഞ്ഞു. ഈ പിൻതുണയ്ക്കുള്ള സ്നേഹമാണ് മൂന്നിരട്ടി സമ്മാനത്തിന്റെ രൂപത്തിൽ കോട്ടയത്തിന് മടക്കി നൽകുന്നത്. അതുകൊണ്ടുതന്നെയാണ് കോട്ടയത്ത് ഇത്തരത്തിൽ ഒരു പരിപാടി സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.