ഇനി അമ്പൂരി ചാക്കപ്പാറ അങ്കണവാടിയിലെ കുരുന്നുകള്‍ മെത്തയില്‍ കിടന്നുറങ്ങും; എക്‌സൈസ് ഉദ്യോഗസ്ഥര്‍ മുന്‍കൈയെടുത്ത് ചെയ്ത കാര്യം അഭിനന്ദനമര്‍ഹിക്കുന്നത്

തിരുവനന്തപുരം: സമസ്ത മേഖലകളിലും ഒന്നാമതാണ് കേരളം എന്നാണ് വയ്പ്. പക്ഷേ ഇന്നും ഒരു തരത്തിലുമുള്ള വികസനവും എത്തിച്ചേരാത്തയിടങ്ങള്‍ നമ്മുടെ നാട്ടിലുണ്ട് എന്നത് നമ്മള്‍ മനപൂര്‍വം മറക്കുകയോ കണ്ടില്ലെന്നു നടിക്കുകയോ ചെയ്യുകയാണ്. എന്നാല്‍ നന്മ നിറഞ്ഞ ചില എക്‌സൈസ് ഉദ്യോഗസ്ഥര്‍ പുതുവത്സരത്തോടനുബന്ധിച്ച് ചെയ്ത പ്രവര്‍ത്തി ഏറെ സന്തോഷം പകരുന്ന ഒന്നാണ്. തിരുവനന്തപുരം ജില്ലയില്‍ അമ്പൂരിയിലെ ചാക്കപ്പാറ മേഖലയിലെ അങ്കണവാടിയില്‍ വെറും നിലത്താണ് കുരുന്നുകള്‍ കിടന്നുറങ്ങിയിരുന്നത്. ആ കുഞ്ഞുങ്ങള്‍ക്ക് ഒരു കൈ സഹായവുമായി എത്തിയത് കാട്ടാക്കട എക്‌സൈസ് പരിധിയിലെ ഉദ്യോഗസ്ഥരാണ്.

Advertisements

ചക്കപ്പാറ മേഖലയില്‍ ലഹരിവിരുദ്ധ പ്രവര്‍ത്തനത്തിനിടെ അംഗന്‍വാടിയില്‍ യാദൃശ്ചികമായി സന്ദര്‍ശനം നടത്താനിടയായ കാട്ടാക്കടയിലെ എക്‌സൈസ് ഉദ്യോഗസ്ഥരാണ് പുതുവര്‍ഷത്തില്‍ കുട്ടികള്‍ക്ക് കിടക്കാനായി പുത്തന്‍ മെത്തകളും കേക്കുമായി എത്തിയത്. അംഗണവാടികളില്‍ ഇക്കാലത്തും ഇത്തരത്തില്‍ സംഭവിക്കുന്നത് ഉദ്യോഗസ്ഥരെ അത്ഭുതപ്പെടുത്തി. കുട്ടികളുടെ വിവരങ്ങള്‍ ചോദിച്ചറിഞ്ഞ് മടങ്ങിപ്പോയെങ്കിലും വീണ്ടും അവര്‍ ആ കുരുന്നുകളെ കാണാനെത്തി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആ എക്‌സൈസ് ഉദ്യോഗസ്ഥര്‍ കാടുകയറി വീണ്ടുമെത്തിയത് ആ കുഞ്ഞുങ്ങള്‍ക്ക് കിടക്കാനുള്ള മെത്തകളുമായാണ്. ട്രൈബല്‍ മേഖലകളില്‍ ലഹരിയുടെ ഉപയോഗം വര്‍ദ്ധിച്ചുവരുന്നത് തടയുക എന്ന സര്‍ക്കാര്‍ തീരുമാനം നടപ്പാക്കാന്‍ അമ്പൂരി ചാക്കപ്പാറ തുടങ്ങിയ ട്രൈബല്‍ മേഖലകളില്‍ നിരന്തരം റെയ്ഡുകളും ലഹരിവിരുദ്ധ ക്ലാസുകളും തദ്ദേശ വാസികള്‍ക്ക് ലഹരിയുടെ ദൂഷ്യവശങ്ങള്‍ പറഞ്ഞു മനസ്സിലാക്കുകയും ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നതിനിടെയാണ് ചാക്കപ്പാറയിലെ ട്രൈബല്‍ അംഗന്‍വാടിയില്‍ നിലത്തു കിടന്നുറങ്ങുന്ന പിഞ്ചു കുഞ്ഞുങ്ങളെ കാണാനിടയായത്.തുടര്‍ന്നാണ് ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് കുരുന്നുകള്‍ക്ക് വേണ്ടി ഈ സമ്മാനങ്ങള്‍ നല്‍കുകയും അവര്‍ക്കൊപ്പം കേക്ക് മുറിച്ച് ആഘോഷിക്കുകയും ചെയ്തത്.

Hot Topics

Related Articles