കോട്ടയം: കോട്ടയത്തിന് അഭിമാനമായി നൊമ്പരത്തിക്കൂടിന് ജയ്പൂർ ഫിലിം ഫെസ്റ്റിവലിന്റെ പുരസ്‌കാരം. മികച്ച സഹനടിയ്ക്കുള്ള അവാർഡ് അടക്കമാണ് ജയ്പൂർഫിലിം ഫെസ്റ്റിവലിൽ സിനിമ സ്വന്തമാക്കിയത്. ഈ സിനിമയുടെ അണിയറ ശില്പികൾക്കാണ് ഇപ്പോൾ പുരസ്‌കാരം സമ്മാനിക്കുന്നത്. സിനിമയിലെ അഭിനയത്തിന് മികച്ച സഹനടിയ്ക്കുള്ള പുരസ്‌കാരം നേടിയ ഹർഷിത ജെ.പിഷാരടി, ചിത്രത്തിന്റെ സംവിധായകൻ ജോഷി മാത്യു, നിർമ്മാതാവ് സോമു മാത്യു, നവാഗത സംവിധായകനുള്ള ഫിലിം ക്രിട്ടിക്‌സ് അവാർഡ് നേടിയ ബിനോയ് വേളൂർ, മികച്ച ബാലസാഹിത്യത്തിനുള്ള പാലാ കെ.എം മാത്യു അവാർഡ് നേടിയ എബ്രഹാം കുര്യൻ എന്നിവരെയാണ് ദർശനയുടെ നേതൃത്വത്തിൽ ആദരിക്കുന്നത്. ജനുവരി 18 ബുധനാഴ്ച വൈകിട്ട് അഞ്ചിന് ദർശന അക്കാദമി ഹാളിലാണ് അവാർഡ് സമ്മാനിക്കുക. മുൻ എം.പി കെ.സുരേഷ് കുറുപ്പ് പരിപാടികളിൽ മുഖ്യാത്ഥിയായിരിക്കും.