ആലപ്പുഴ : ലഹരിക്കടത്ത് നഗ്ന വീഡിയോ വിവാദത്തിന് പിന്നാലെ ആലപ്പുഴ സി പി എമ്മിൽ വീണ്ടും അശ്ലീല വിവാദം. ലോക്കൽ കമ്മിറ്റി അംഗത്തിന്റെ ഭാര്യയ്ക്കു നേരെ നഗ്നതാ പ്രദർശനം നടത്തിയെന്നാണ് പരാതി. ഈ പരാതിയുടെ അടിസ്ഥാനത്തിൽ ആലപ്പുഴയിൽ ബ്രാഞ്ച് സെക്രട്ടറിയെ മാറ്റി.
Advertisements
കളപ്പുര വെസ്റ്റ് ബ്രാഞ്ച് സെക്രട്ടറി പ്രകാശനെതിരെയാണ് നടപടി. എൽ.സി അംഗത്തിന്റെ പരാതിപ്രകാരം കൊമ്മാടി ലോക്കൽ കമ്മിറ്റിയാണ് നടപടിയെടുത്തത്. രണ്ടാഴ്ചയ്ക്ക് മുൻപ് നൽകിയ പരാതിയിൽ നടപടിയുണ്ടായത് കഴിഞ്ഞ ദിവസം.