പരീക്ഷയുടെ സമ്മർദം താങ്ങാനായില്ല; എം.സിഎ വിദ്യാർത്ഥിയെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി; മരിച്ചത് വാകത്താനം സ്വദേശി

കോട്ടയം: പരീക്ഷയുടെ സമ്മർദം താങ്ങാനാകുന്നില്ലെന്നു പരാതി പറഞ്ഞ വിദ്യാർത്ഥിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. വാകത്താനം കാടമുറി കോട്ടപ്പുറം വീട്ടിൽ മോൻസിയുടെ മകൻ ഷോൺ കെ.മോൻസി (19) ആണ് മരിച്ചത്. തിങ്കളാഴ്ച്ച അർദ്ധരാത്രി 11.30 ഓടെ മുട്ടമ്പലം റെയിൽവേക്രോസിന് സമീപമാണ് അപകടം. സെയ്ന്റ് ഗിറ്റസ് എൻജിനീയറിംഗ് കോളേജിലെ ഒന്നാം വർഷ എം.സി.എ വിദ്യാർതഥിയാണ് ഷോൺ.

Advertisements

പരീക്ഷയെതുടർന്നുണ്ടായ ഭയംമൂലം വീട്ടിൽ നിന്നും രാത്രി ഇറങ്ങിപ്പോകുകയും പിന്നീട് ട്രെയിൻതട്ടിയ നിലയിൽ കണ്ടെത്തുകയുമായിരുന്നു. പ്രദേശവാസികൾ ചേർന്ന ജില്ലാ ജനറൽ ആശുപത്രിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോട്ടയം ഈസ്റ്റ് പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഷോണിന്റെ മാതാപിതാക്കൾ 27 വർഷമായി സൗദിയിലാണ്. ഷോണും സഹോദരിയും വല്യമ്മയ്ക്കും വല്യപ്പനും ഒപ്പമാണ് താമസം. മാതാവ്: ലൗലി. സഹോദരി: സോന. സംസ്്ക്കാരം ഇന്ന് വൈകുന്നേരം മൂന്നിന് ഞാലിയാകുഴി മാർ ഗ്രിഗോറിയസ് പള്ളി സെമിത്തേരിയിൽ.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.