കോട്ടയം മാങ്ങാനത്ത് വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ രണ്ടു വയസുകാരി കിണറ്റിൽ വീണ് മരിച്ചു; മരിച്ചത് വീട്ടുമുറ്റത്തെ മണൽകൂനയ്ക്കു മുകളിൽ നിന്ന്

കോട്ടയം: കളത്തിപ്പടിയിൽ വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ രണ്ടു വയസുകാരി കിണറ്റിൽ വീണു മരിച്ചു. മാങ്ങാനം ലക്ഷംവീട് കോളനിയിൽ ഒളവാപ്പറമ്പിൽ ശാലു സുരഷ് നിബിൻ ബിജു ദമ്പതികളുടെ മകൾ നൈസാ മോൾ (രണ്ട്) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം. വീട്ടു മുറ്റത്തെ കിണറിനു സമീപം കളിക്കുകയായിരുന്നു കുട്ടി. ഈ സമയത്ത് മണൽകൂനയ്ക്കു മുകളിൽ കളിക്കുന്നതിനെ കാൽ വഴുതി കിണറ്റിൽ വീഴുകയായിരുന്നു.

Advertisements

കുട്ടിയെ കാണാതെ വന്നതോടെ ബന്ധുക്കൾ നടത്തിയ തിരച്ചിലിലാണ് കുട്ടിയുടെ മൃതദേഹം കിണറ്റിൽ നിന്നും കണ്ടെത്തിയത്. തുടർന്ന് മൃതദേഹം ജില്ലാ ജനറൽ ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റി. ദമ്പതികൾക്ക് ഒരു വയസും പത്തു മാസവുമുള്ള രണ്ടു കുട്ടികൾ കൂടിയുണ്ട്. സംസ്‌കാരം പിന്നീട്.

Hot Topics

Related Articles