കോട്ടയം വെള്ളുത്തുരുത്തിയിൽ വീട്ടമ്മ ടോറസ് ലോറിയിടിച്ച് മരിച്ചത് മകന്റെ കൺമുന്നിൽ; അപകടം ഡോക്ടറെ കാണാൻ പോയി മടങ്ങുന്നതിനിടെ

കോട്ടയം: കോട്ടയം വെള്ളുത്തുരുത്തിയിൽ ക്‌നാനായ പള്ളിയ്ക്കു മുന്നിൽ ടോറസ് ലോറി ബൈക്കിലിടിച്ചുണ്ടായ അപകടത്തിൽ വീട്ടമ്മ മരിച്ചത് മകന്റെ കൺമുന്നിൽ. മകൻ ഓടിച്ച ബൈക്ക് ടോറസ് ലോറിയുമായി കൂട്ടിയിടിച്ചാണ് വീട്ടമ്മ മരിച്ചത്. അമ്മ ബൈക്കിൽ നിന്നും തെറിച്ച് വീഴുന്നതും, ലോറി കയറിയിറങ്ങി മരിക്കുന്നതിനും മകൻ വിഷ്ണു രാജിനൊപ്പമാണ് വീട്ടമ്മ ബൈക്കിലുണ്ടായിരുന്നത്.

Advertisements

കുഴിമറ്റം കാവാട്ട് ഹൗസിൽ അശ്വതി (55) ആണ് മരിച്ചത്. മകൻ വിഷ്ണു രാജുവിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച വൈകിട്ട് അഞ്ചരയോടെ കോട്ടയം ഞാലിയാകുഴി പരുത്തുംപാറ റൂട്ടിൽ വെള്ളുത്തുരുത്തി ക്‌നാനായ പള്ളിയ്ക്കു സമീപമായിരുന്നു അപകടം. ഞാലിയാകുഴിയിൽ നിന്നും പരുത്തുംപാറ ഭാഗത്തേയ്ക്കു വരികയായിരുന്നു ടോറസ് ലോറി. ഈ സമയം എതിർ ദിശയിൽ വരികയായിരുന്നു ബൈക്കാണ് അപകടത്തിൽപ്പെട്ടത്. വിഷ്ണു രാജുവാണ് ബൈക്ക് ഓടിച്ചിരുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ബൈക്കിന് പിന്നിൽ ഇരിക്കുകയായിരുന്നു. ഈ സമയം കുഴിയിൽ നിന്നും വെട്ടിച്ചു മാറ്റിയ ടോറസ് ബൈക്കിൽ തട്ടുകയായിരുന്നെന്നു സംശയിക്കുന്നതായി നാട്ടുകാർ പൊലീസിനു മൊഴി നൽകി. ഇതേ തുടർന്നു റോഡിലേയ്ക്കു തെളിച്ചു വീണ അശ്വതിയുടെ തലയിലൂടെ ടോറസ് ലോറിയുടെ ചക്രങ്ങൾ കയറിയിറങ്ങി. അശ്വതി തൽക്ഷണം മരിച്ചു. ബൈക്കിൽ നിന്നും വീണ് നിസാര പരിക്കേറ്റ വിഷ്്ണു രാജുവിനെ നാട്ടുകാർ ചേർന്ന് ആശുപത്രിയിലേയ്ക്കു മാറ്റി. മരിച്ച അശ്വതിയുടെ മൃതദേഹം പൊലീസ് എത്തി ജില്ലാ ജനറൽ ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റി.
ഭർത്താവ് രാജു, മക്കൾ വിശാഖ്, വിഷ്ണു. മരുമകൾ – കുറിച്ചി മുട്ടത്ത ഇന്ദു.

Hot Topics

Related Articles