വടി വെട്ടാന്‍ പോയിട്ടേയുള്ളൂ ; ഇടതുപക്ഷ ജനാധിപത്യ മുന്നണി അനുഭവിക്കാനിരിക്കുന്നതേയുള്ളൂ : ജോസ് കെ മാണി എവിടെപ്പോയാലും പ്രശ്‌നക്കാരൻ : സജി മഞ്ഞക്കടമ്പന്‍

കോട്ടയം : പാലാ നഗരസഭ അധ്യക്ഷ സ്ഥാനത്തെച്ചൊല്ലിയുണ്ടായ തര്‍ക്കങ്ങളുടേയും ഒടുവില്‍ കേരളാ കോണ്‍ഗ്രസിന്റെ സമ്മര്‍ദങ്ങള്‍ക്ക് സിപിഎം വഴങ്ങേണ്ടി വന്നതിന്റേയും പശ്ചാത്തലത്തില്‍ രൂക്ഷ പരിഹാസവുമായി കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം.

Advertisements

ജോസ് കെ മാണി എവിടെപ്പോയാലും പ്രശ്‌നക്കാരനാണെന്ന് സജി മഞ്ഞക്കടമ്പന്‍ പറഞ്ഞു. ജോസിന്റെ ധാര്‍ഷ്ട്യത്തിന് മുന്നില്‍ സിപിഎം മുട്ടുമടക്കി. സിപിഎം അനുഭവിക്കാനിരിക്കുന്നതേ ഉള്ളൂവെന്നും സജി മഞ്ഞക്കടമ്പന്‍ വ്യക്തമാക്കി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

‘കേരള കോണ്‍ഗ്രസ് എം മുന്നണി മര്യാദ പാലിക്കുന്നില്ലെന്ന് കഴിഞ്ഞ ദിവസം സിപിഐയും അഭിപ്രായപ്പെടുകയുണ്ടായി. അയലത്തെ വീട്ടില്‍ ഒരു കല്യാണത്തിന് ക്ഷണിച്ചാല്‍ പോയി പങ്കെടുത്ത് സഹകരിക്കുക എന്നതിന് അപ്പുറത്തേക്ക് പെണ്ണ് കൊള്ളില്ല, വേറെ പെണ്ണിനെയാക്ക് എന്നൊക്കെ പറയുന്ന തരത്തിലുള്ള സമീപനമാണ് ജോസ് കെ മാണിയുടേത്. ഇടതുപക്ഷ ജനാധിപത്യ മുന്നണി അനുഭവിക്കാനിരിക്കുന്നതേയുള്ളൂ. വടി വെട്ടാന്‍ പോയിട്ടേയുള്ളൂ. ജനങ്ങള്‍ക്ക് സിപിഎമ്മിനോടുള്ള വിശ്വാസം തന്നെ നഷ്ടപ്പെട്ടിരിക്കുന്നു’. സജി മഞ്ഞക്കടമ്പന്‍ പറഞ്ഞു

Hot Topics

Related Articles