കോട്ടയം രാജ്യത്തെ ഏറ്റവും ചൂടുകൂടിയ നഗരം : ബുധനാഴ്ച കോട്ടയത്ത് അനുഭവപ്പെട്ടത് 35 ഡിഗ്രി സെൽഷ്യസ് ചൂട് 

കോട്ടയം : രാജ്യം അതിശൈത്യം നേരിടുമ്പോൾ കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ റിപ്പോർട്ടു പ്രകാരം ബുധനാഴ്ച രാജ്യത്തെ ഏറ്റവും ചൂടു കൂടിയ നഗരമായി കോട്ടയം. 35.5 ഡിഗ്രി സെൽഷ്യസായിരുന്നു കോട്ടയത്തെ താപനില.

Advertisements

ജനുവരിയിൽ സാധാരണ അനുഭവപ്പെടുന്ന താപനിലയേക്കാൾ 2.5 ഡിഗ്രി സെൽഷ്യസ് അധികമാണിത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മൂന്നാർ ടൗണിൽ ഇന്നലെ രാവിലെ രേഖപ്പെടുത്തിയ താപനില മൈനസ് 1 ഡിഗ്രി സെൽഷ്യസായിരുന്നു.

സംസ്ഥാനത്ത് ഏറ്റവും ഉയർന്ന അന്തരീക്ഷ ഈർപ്പം (humidity) 91 കോട്ടയത്ത് രേഖപ്പെടുത്തി. 

കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ രേഖപ്പെടുത്തിയ താപനില. 

കണ്ണൂർ: 33.2 ഡിഗ്രി സെൽഷ്യസ്

കോഴിക്കോട് : 34.4

കരിപ്പൂർ: 33.0

പാലക്കാട്: 30.9

നെടുമ്പാശേരി: 33.0

കൊച്ചി : 31.0

കോട്ടയം : 35.5

ആലപ്പുഴ : 33.2

പുനലൂർ : 33.5

തിരുവനന്തപുരം : 32.8

Hot Topics

Related Articles