കണ്ണൂരില്‍ ചകിരി വേസ്റ്റിന് തീപിടിച്ചു; ആളപായമില്ല; അഗ്നിരക്ഷാ സേനയുടെ രണ്ട് യൂണിറ്റെത്തി തീ നിയന്ത്രണ വിധേയമാക്കി

കണ്ണൂര്‍: തളിപ്പറമ്പ് എളമ്പേരത്തെ സുല്‍ഫെക്സ് കമ്പനിയിലെ ചകിരി വേസ്റ്റിന് തീപിടിച്ച് 50 ടണ്‍ ചകിരി വേസ്റ്റ് കത്തി നശിച്ചു. ഇന്ന് പുലര്‍ച്ചെ 2 മണിയോടെയാണ് തീപിടിത്തം ശ്രദ്ധയില്‍പ്പെട്ടത്. കമ്പിനിയിലെ സെക്യൂരിറ്റിയാണ് തീപിടിത്തം കണ്ട് അഗ്‌നിരക്ഷാ സേനയെ വിവരം അറിയിച്ചത്. തളിപ്പറമ്പ് അഗ്‌നിരക്ഷാ നിലയത്തില്‍ നിന്നും 2 യൂണിറ്റ് വണ്ടിയെത്തിയാണ് തീയണച്ചത്.

Advertisements

അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ടി. അജയന്റെ നേതൃത്വത്തില്‍ ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ കെ.വി സഹദേവന്‍ ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍മാരായ ടി.വി. രജീഷ് കുമാര്‍, കെ.വി.രാജീവന്‍, പി.വി. ഗിരീഷ്, കെ.വി.അനൂപ്, വി.ആര്‍.നന്ദഗോപാല്‍, സി.പി. രാജേന്ദ്ര കുമാര്‍, സി.വി. രവീന്ദ്രന്‍ എന്നിവര്‍ ചേര്‍ന്ന് രാവിലെ 8 മണിയോടെ തീയണച്ചു. കമ്പനിയോടെ ചേര്‍ന്ന് പറമ്പില്‍ കൂട്ടിയിട്ട വേസ്റ്റാണ് കത്തി നശിച്ചത്. തീയണച്ച ശേഷവും പരിസരത്ത് കനത്ത പുകയായിരുന്നു.

Hot Topics

Related Articles