സിനിമ തന്ന പണി ; തമിഴ് ചിത്രം ലവ് ടുഡേ ശൈലിയിൽ പ്രതിശ്രുത വധുവിന് മൊബൈല്‍ ഫോണ്‍ കൈമാറി ; യുവാവ് പോക്‌സോ കേസില്‍ അറസ്റ്റില്‍

സേലം : തമിഴ് ചലച്ചിത്രം ‘ലവ്‌ ടുഡേ’ ശൈലിയില്‍ പ്രതിശ്രുത വധുവിന് മൊബൈല്‍ ഫോണ്‍ കൈമാറിയ യുവാവ് പോക്‌സോ കേസില്‍ അറസ്റ്റില്‍. തമിഴ്‌നാട് സേലത്താണ് സംഭവം. വാഴപ്പാടിക്കടുത്തുള്ള ബേളൂര്‍ സ്വദേശി അരവിന്ദാണ് (23) പിടിയിലായത്.

Advertisements

സ്വകാര്യ ആംബുലന്‍സ് ഡ്രൈവറായ അരവിന്ദിന്‍റെ വിവാഹ നിശ്ചയം ഇതേ ടൗണിലുള്ള ഒരു യുവതിയുമായി അടുത്തിടെയാണ് നടന്നത്. ഇതിനുപിന്നാലെ ഇരുവരും ചേര്‍ന്ന് ‘ലവ് ടുഡേ’ സിനിമയിലേത് പോലെ മൊബൈല്‍ ഫോണുകള്‍ കൈമാറാന്‍ തീരുമാനിച്ചു. തങ്ങള്‍ക്കിടയില്‍ രഹസ്യങ്ങളൊന്നും ഉണ്ടാകരുതെന്ന ലക്ഷ്യത്തോടെയാണ് ഫോണ്‍ പരസ്‌പരം കൈമാറിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എന്നാല്‍, ഭാവി ഭര്‍ത്താവിന്‍റെ മൊബൈല്‍ പരിശോധിച്ച യുവതി ഫോണില്‍ ഒരു സ്‌കൂള്‍ വിദ്യാര്‍ഥിനിയുടെ അര്‍ധനഗ്‌ന വീഡിയോ കാണാന്‍ ഇടയായി. തുടര്‍ന്ന് യുവതി ബന്ധുക്കള്‍ വഴി വിവരം പെണ്‍കുട്ടിയുടെ മാതാപിതാക്കളെ അറിയിച്ചു. ഇതേ തുടര്‍ന്ന് വിദ്യാര്‍ഥിനിയുടെ രക്ഷിതാക്കള്‍ വാഴപ്പാടി ഒള്‍ വനിത പൊലീസ് സ്റ്റേഷനില്‍ അരവിന്ദിനെതിരെ പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പോക്‌സോ നിയമപ്രകാരം അരവിന്ദിനെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് യുവതി അരവിന്ദുമായുള്ള വിവാഹവും വേണ്ടെന്നുവച്ചു.

Hot Topics

Related Articles