ഓസ്ട്രേലിയന്‍ ഓപ്പണ്‍ മിക്സ്ഡ് ഡബിള്‍സ് ; ഇന്ത്യയുടെ സാനിയ മിര്‍സ- രോഹന്‍ ബൊപ്പണ്ണ സഖ്യം രണ്ടാം റൗണ്ടില്‍ ; പരാജയപ്പെടുത്തിയത് ഓസ്ട്രേലിയയുടെ ജെയ്മി ഫൗര്‍ലിസ്- ലൂക് സാവില്ലെ സഖ്യത്തെ നേരിട്ടുള്ള സെറ്റുകള്‍ക്ക്

മെല്‍ബണ്‍ : ഓസ്ട്രേലിയന്‍ ഓപ്പണ്‍ മിക്സ്ഡ് ഡബിള്‍സില്‍ ഇന്ത്യയുടെ സാനിയ മിര്‍സ- രോഹന്‍ ബൊപ്പണ്ണ സഖ്യം രണ്ടാം റൗണ്ടില്‍. ഓസ്ട്രേലിയയുടെ ജെയ്മി ഫൗര്‍ലിസ്- ലൂക് സാവില്ലെ സഖ്യത്തെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഇന്ത്യന്‍ സഖ്യം തോല്‍പ്പിച്ചത്. സ്‌കോര്‍: 5-7, 6-3.

Advertisements

വനിതാ ഡബിള്‍സിലും സാനിയ സഖ്യം രണ്ടാം റൗണ്ടില്‍ പ്രവേശിച്ചിരുന്നു. വനിതാ ഡബിള്‍സില്‍ ഹംഗറിയുടെ ഡല്‍മ ഗൈഫി- ബെര്‍ണാര്‍ഡ് പെര (അമേരിക്ക) കൂട്ടുകെട്ടിനെ തോല്‍പ്പിച്ചാണ് ഇന്തോ- കസാഖ് സഖ്യം രണ്ടാം റൗണ്ടില്‍ കടന്നത്. സ്‌കോര്‍ 6-2, 7-5. ആദ്യ സെറ്റില്‍ സാനിയ സഖ്യം ആധികാരിക പ്രകടനമാണ് പുറത്തെടുത്തത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രണ്ടാം സെറ്റിന്റെ തുടക്കത്തിലും ടീം ആധിപത്യം തുടര്‍ന്നു. എന്നാല്‍ ഒരു സെര്‍വ് ബ്രേക്ക് ചെയ്ത എതിര്‍സഖ്യം 5-5ന് ഒപ്പമെത്തി. വിട്ടുകൊടുക്കാന്‍ തയ്യാറാവാതെ പൊരുതിയ സാനിയ- അന്ന ടീം സ്വന്തം സെര്‍വ് ലക്ഷ്യത്തിലെത്തിക്കുകയും ഒരുസെര്‍വ് ഭേദിച്ച മത്സരം സ്വന്തമാക്കി അടുത്ത റൗണ്ടില്‍ കടക്കുകയും ചെയ്തു.

Hot Topics

Related Articles