ലോകകപ്പിലെ തോൽവിയ്ക്ക് ഇന്ത്യയിൽ പരിഹാരം; ന്യൂസിലൻഡിനെ തകർത്ത് ഇന്ത്യയ്ക്ക് പരമ്പര

റാഞ്ചി: മുൻ ക്യാപ്റ്റന്റെ നാട്ടിൽ ആധികാരിക വിജയവുമായി ന്യൂസിൻഡിനെ തകർത്ത് പരമ്പര നേടി ടീം ഇന്ത്യ. റാഞ്ചിയിൽ നടന്ന രണ്ടാം ട്വന്റി 20യിലാണ് ഇന്ത്യ ന്യൂസിലൻഡിനെതിരെ ആധികാരികമായ വിജയം നേടിയിരിക്കുന്നത്. ന്യൂസിലൻഡ് ഉയർത്തിയ 153 എന്ന വിജയലക്ഷ്യം, 17.2 ഓവറിൽ മൂന്നു വിക്കറ്റ് മാത്രം നഷ്ടമാക്കി ടീം ഇന്ത്യ മറികടന്നു. വെടിക്കെട്ട് ബാറ്റിംങുമായി ക്യാപ്റ്റൻ രോഹിത് ശർമ്മ തന്നെ (36 പന്തിൽ 55) ടീമിനെ മുന്നിൽ നിന്നു നയിച്ചു.

Advertisements

49 പന്തിൽ 65 റണ്ണടിച്ച കെ.എൽ രാഹുലാണ് ടോപ്പ് സ്‌കോറർ. ആറു പന്തിൽ പന്ത്രണ്ട് റണ്ണുമായി ഋഷഭ് പന്തും, 11 പന്തിൽ 12 റണ്ണുമായി വാഷിംങ്ടൺ സുന്ദറും തിളങ്ങി. ഇന്ത്യയുടെ വീണ മൂന്നു വിക്കറ്റും ടിം സൗത്തി സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് ഗപ്റ്റിലിന്റെയും (31), ഡാർളി മിച്ചലിന്റെയും (31), ചാപ്പ്മാന്റെയും (21), ഗ്ലെൻ ഫിലിക്‌സിന്റെയും (34) മികവിലാണ് മികച്ച സ്‌കോർ നേടിയത്. ഇന്ത്യയ്ക്കായി ഹർഷൽ പട്ടേൽ രണ്ടും, ഭുവനേശ്വർകുമാറും, ദീപക് ചഹറും, അക്‌സർ പട്ടേലും, ആർ.അശ്വിനും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

Hot Topics

Related Articles