കൊച്ചി: എറണാകുളത്ത് നോറോവൈറസ് ബാധ സ്ഥിരീകരിച്ചു. കാക്കനാട് സ്വകാര്യ സ്കൂളിലെ വിദ്യാർഥികൾക്കാണ് വൈറസ്ബാധ കണ്ടെത്തിയത്. മൂന്ന് കുട്ടികളെയാണ് വൈറസ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.
Advertisements
വയറിളക്കം, ഛർദി തുടങ്ങിയ ലക്ഷണങ്ങൾ കണ്ടതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ചില രക്ഷിതാക്കൾക്കും വൈറസ് ബാധ ഉള്ളതായി സംശയിക്കുന്നുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രോഗവ്യാപനം ഉണ്ടാകാതിരിക്കാൻ അടുത്ത മൂന്നുദിവസത്തേക്ക് സ്കൂൾ അടച്ചിരിക്കുകയാണ്. കൂടുതൽ കുട്ടികളിൽ രോഗം ബാധിച്ചിട്ടുണ്ടോ എന്നതടക്കമുള്ള പരിശോധനകളും നടന്നു വരികയാണ്.