തിരുവല്ല : ട്രെയിൻ യാത്രയ്ക്കിടെ ഉച്ചത്തിൽ സംസാരിച്ചതിനെ ചൊല്ലി സഹയാത്രികയോട് ചൂടായ വനിതാ ഡോക്ടർ, വിവരമറിഞ്ഞെത്തിയ പോലീസുകാരന്റെ മൊബൈൽ ഫോൺ പുറത്തേക്ക് വലിച്ചെറിഞ്ഞു. സംഭവത്തിൽ തിരുവല്ല താലൂക്ക് ആശുപത്രിയിലെ ഡോക്ടറും തിരുവനന്തപുരം വെട്ടുകാട് സ്വദേശികമായ വി എസ് ബെറ്റിക്കെതിരെ റെയിൽവേ പോലീസ് കേസെടുത്തു. ചൊവ്വാഴ്ച വൈകിട്ട് കോട്ടയം ഭാഗത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോയ വേണാട് എക്സ്പ്രസിൽ ശാസ്താംകോട്ടക്കും കൊല്ലത്തിനും ഇടയിലായിരുന്നു സംഭവം നടന്നത്.
കമ്പാർട്ട്മെന്റിൽ ഒപ്പം സഞ്ചരിച്ചിരുന്ന സഹയാത്രികരിൽ ഒരാൾ ഉച്ചത്തിൽ ഫോണിൽ സംസാരിച്ചത് ബെറ്റി ചോദ്യം ചെയ്തു. യാത്രക്കാരിക്ക് നേരെ കയ്യേറ്റ ശ്രമവും നടത്തി. ഇതോടെ മറ്റ് യാത്രക്കാരും സംഭവത്തിൽ ഇടപെട്ടു. തുടർന്നാണ് റെയിൽവേ പോലീസ് എത്തിയത്. രണ്ട് റെയിൽവേ പോലീസ് ഉദ്യോഗസ്ഥർ എത്തി ഡോക്ടർ ബെറ്റിയെ മറ്റൊരു കമ്പാർട്ട്മെന്റിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെ ഉദ്യോഗസ്ഥർക്ക് നേരെ കയ്യേറ്റത്തിന് ശ്രമിക്കുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതിനിടെ പോലീസ് ഉദ്യോഗസ്ഥരിൽ ഒരാളുടെ മൊബൈൽ ഫോൺ പിടിച്ചു വാങ്ങി ഫോൺ ട്രെയിനിൽ നിന്നും പുറത്തേക്കെറിഞ്ഞു. തുടർന്ന് അറസ്റ്റ് ചെയ്ത ബെറ്റിയെ കൊല്ലം റെയിൽവേ പോലീസ് സ്റ്റേഷനിൽ എത്തിച്ചു. ഔദ്യോധിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതിനും കേസെടുത്ത ബെറ്റിയെ ഭർത്താവിന്റെയും സഹോദരനെയും ജാമ്യത്തിൽ വിട്ടയച്ചു.