കേരള സർക്കാർ നടപ്പിലാക്കുന്ന സൗജന്യ കമ്പ്യൂട്ടർ ഡിപ്ലോമ കോഴ്സുകളിലേക്കുള്ള പരിശീലനത്തിലെക്കു പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്കളളിൽ നിന്നും അപേക്ഷ സ്വീകരിക്കുന്നു.
കേരള സ്റ്റേറ്റ് റൂട്രോണിക്സിൻ്റെ PSC/ സർക്കാർ നിയമനങ്ങൾക്ക് യോഗ്യമായ കമ്പ്യൂട്ടർ കോഴ്സുകൾ സൗജന്യമായി പഠിക്കുന്നതിന്, പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർഥികളെ തെരഞ്ഞെടുക്കുന്നതിനായി 2023 ഫെബ്രുവരി മാസം താഴെ പറയുന്ന അംഗീകൃത പഠനകേന്ദ്രങ്ങളിൽ വെച്ച് കൂടികാഴ്ച നടത്തപ്പെടുന്നു.
കമ്പ്യൂട്ടർ സെൻറർ ഓഫ് ഇൻഡ്യ
KSRTC ബസ് സ്റ്റാൻഡിനു എതിർവശം,
അടൂർ
പട്ടികജാതി വികസന ഓഫീസർ, പറക്കോട് ബ്ലോക്കിൻ്റെ മേൽനോട്ടത്തിൽ.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കമ്പ്യൂട്ടർ സെൻറർ ഓഫ് ഇൻഡ്യ
YM ടെക്സ്റ്റയിൽസിന് സമീപം
പന്തളം
പട്ടികജാതി വികസന ഓഫീസർ, കുളനട ബ്ലോക്കിൻ്റെ മേൽനോട്ടത്തിൽ.
ഈ കൂടിക്കാഴ്ചയിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾ ജാതി സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ്, എസ്എസ്എൽസി സർട്ടിഫിക്കറ്റ്, ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് (TC), ആധാർ എന്നിവയുടെ കോപ്പിയും ഒരു ഫോട്ടോയും അപേക്ഷയോടൊപ്പം 2023 ഫെബ്രുവരി 10 തീയതി 3.00 pm -ന് മുമ്പായി പഠനകേന്ദ്രത്തിൽ എത്തിക്കേണ്ടതാണ്. അപേക്ഷാഫോം പഠന കേന്ദ്രത്തിൽ നിന്നും ലഭിക്കുന്നതാണ്.
അങ്ങയുടെ വാർഡിൻ്റെ പരിധിയിൽ പെടുന്നതും, അങ്ങേക്ക് പരിചയം ഉള്ളതുമായ ആളുകളെ ഈ വിവരം അറിയിക്കുമല്ലോ.
വിശ്വസ്തതയോടെ,
ഡയറക്ടർ.
കൂടുതൽ വിവരങ്ങൾക്ക്
953 937 1305
944 750 5195