തിരുവല്ല: നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ തുടർ പരിശോധനകളിൽ നഗരത്തിലെ 10 ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണങ്ങൾ പിടിച്ചെടുത്തു. ഇന്നലെ നടത്തിയ പരിശോധനയിൽ 3 ഹോട്ടലുകളിൽ നിന്ന് ഫ്രിഡ്ജിൽ സൂക്ഷിച്ച നിലയിലാണ് ഭക്ഷണം കണ്ടെത്തിയത്.
ഇത് നാലാമത്തെ തവണയാണ് ആരോഗ്യ വിഭാഗത്തിന്റെ പരിശോധന. ആദ്യ തവണ 12 കടകളിൽ നടത്തിയ പരിശോധനയിൽ എല്ലാവർക്കും പരിഹരിക്കാനുള്ള മുന്നറിയിപ്പ് നൽകിയിരുന്നു. രണ്ടാം തവണ 10 ഹോട്ടലുകളിൽ പരിശോധന നടത്തി 5 സ്ഥലത്തുനിന്നും പഴകിയ ഭക്ഷണം പിടിച്ചെടുത്തു. അടുത്ത പരിശോധന 8 ഹോട്ടലുകളിലാണ് നടത്തിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രണ്ടിടത്തു നിന്ന് പഴകിയ ഭക്ഷണം പിടികൂടി. പരിശോധന കർശനമായതോടെ പല ഹോട്ടലുകളും കട അടച്ച് നവീകരണ നടത്തുകയാണ്. നഗരസഭ ഹെൽത്ത് ഇൻസ്‌പെക്ടർ വി.എസ്. വിനോദ്, ജൂനിയർ ഇൻസ്‌പെക്ടർ മനോജ്, ശുചീകരണ വിഭാഗം തൊഴിലാളികൾ എന്നിവർ പങ്കെടുത്തു. ഇനിയും പരിശോധന തുടരുമെന്ന് സെക്രട്ടറി നാരായൺ സ്റ്റാലിൻ അറിയിച്ചു.