ബിവറേജസ് കോർപ്പറേഷനിൽ ശമ്പള പരിഷ്കരണം നടപ്പിലാക്കണം
ബെവ്കോഎംപ്ലോയീസ് അസോസിയേഷൻ

പത്തനംതിട്ട : കേരള സ്റ്റേറ്റ് ബീവറേജസ് കോർപ്പറേഷനിൽ ഉടൻ ശമ്പള പരിഷ്കരണം നടപ്പിലാക്കണമെന്ന് ബെവ്കോ എംപ്ലോയീസ് അസോസിയേഷൻ (ഐഎൻടിയുസി) പത്തനംതിട്ട ജില്ലാ കൺവെൻഷൻ അധികൃതരോട് ആവശ്യപ്പെട്ടു. ജില്ലാ കൺവെൻഷൻ ഐഎൻടിയുസി ജില്ലാ പ്രസിഡണ്ട് ജ്യോതിഷ് കുമാർ മലയാലപുഴ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് എംപി സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി സബീഷ് കുന്നങ്ങോത്ത് മുഖ്യ പ്രഭാഷണം നടത്തി. ഐ. എൻ ടി യു സി സംസ്ഥാന കമ്മറ്റി അംഗങ്ങളായ ഹരികുമാർ പൂതംങ്കര, പി.കെ ഗോപി ബെവ്കോ എംപ്ലായീസ് സംസ്ഥാന സെക്രട്ടറി ജോസ് ആൻറണി, ജോൺ തിരുവല്ല,വി എൻ ജയകുമാർ, റെജി കൊടുമൺ , ബിനു ആർ കുമാർ, മോളമ്മ തിരുവല്ല ,സുരേഷ് വള്ളംകുളം, സുരേഷ് ഭരണിക്കാവ് എന്നിവർ സംസാരിച്ചു.
പുതിയ ഭാരവാഹികളായി വസന്ത്ചിറ്റാർ (പ്രസിഡണ്ട് )സുരേഷ് കുമാർ സി , മോളമ്മ തിരുവല്ല (വൈസ് (പ്രസിഡണ്ട്മാർ ) കെ.പി. റെജി (ജനറൽ സെക്രട്ടറി )ഉഷാ കുമാരി കെ ആർ (സെക്രട്ടറി), അജിതകുമാരി ടി (ട്രഷറർ ,സംസ്ഥാന കമ്മിറ്റി മെമ്പർമാരായി ബിനു ആർ കുമാർ, സുരേഷ് ജി എന്നിവരെ തിരഞ്ഞെടുത്തു

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.