ഇലഞ്ഞി വിസാറ്റ് എഞ്ചിനീയറിംഗ് കോളേജിൽ ഐ പി ആർ സെമിനാർ നടത്തി

ഇലഞ്ഞി വിസാറ്റ് എൻജിനീയറിങ് കോളേജിലെ ഐ ഇ ഇ ഇ സ്റ്റുഡൻസ് ബ്രാഞ്ചും ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻസ് ഡിപ്പാർട്ട്മെന്റും സംയുക്തമായി “ഇന്റലക്ചൽ പ്രോപ്പർട്ടി റൈറ്റ്സ് ആൻഡ് പേറ്റന്റ് ആൻഡ് ഡിസൈൻ ഫൈലിങ്ങ്” എന്ന വിഷയത്തിൽ വിദ്യാർത്ഥികൾക്കായി ഒരു സെമിനാർ കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് നടത്തി. വിസാറ്റ് എൻജിനീയറിങ് കോളേജ് പ്രിൻസിപ്പൽ ഡോക്ടർ അനൂപ് കെ ജെ അധ്യക്ഷനായി.

ഉദ്ഘാടന ചടങ്ങിനു ശേഷം ഇന്ത്യൻ പേറ്റന്റ് ഓഫീസ് ചെന്നൈയിൽ നിന്ന് എത്തിയ ഡെപ്യൂട്ടി കൺട്രോളർ ഓഫ് പേറ്റന്റ് ആൻഡ് ഡിസൈൻ അനൂപ് കെ ജോയ് കുട്ടികൾക്കായി പേറ്റന്റ് ആൻഡ് ഡിസൈൻ എന്ന വിഷയത്തിൽ ക്ലാസെടുത്തു. ചടങ്ങിൽ വിസാറ്റ് ഗ്രൂപ്പ് ഓഫ് കോളേജ് ഡയറക്ടർ റിട്ടേർഡ് വിങ്ങ് കമാണ്ടർ പ്രമോദ് നായർ, രജിസ്ട്രാർ പ്രൊഫസർ സുബിൻ പി എസ്, പി ആർ ഓ ഷാജി ആറ്റുപുറം, ഡീന്മാരായ ലഫ്റ്റനന്റ്‌ ഡോക്ടർ സുഭാഷ് ടി ഡി, പ്രൊഫസർ ബിന്ദു ഏലിയാസ്, കോഡിനേറ്റർ അസിസ്റ്റന്റ് പ്രൊഫസർ ഹിമ കെ മുതലായവർ പങ്കെടുത്തു. ക്ലാസിന്റെ അവസാനം നടന്ന ചോദ്യോത്തരവേള തികച്ചും സജീവമായിരുന്നു.

Hot Topics

Related Articles