വെളിയനാട് വിശ്വപ്രകാശം ഗുരുദേവ ക്ഷേത്രത്തിലെ ഗുരുദേവ രഥഘോഷയാത്ര ഉദ്ഘാടനം

കോട്ടയം :എസ് എൻ ഡി പി യോഗം കെ ആർ നാരായണൻ സ്മാരക തലയോലപ്പറമ്പ് യൂണിയനിലെ 2095വെളിയനാട് വിശ്വപ്രകാശം ഗുരുദേവ ക്ഷേത്രത്തിലെ 19-)0 തിരുവുത്സവാഘോഷങ്ങളുടെ ഭാഗമായി നടന്ന ഗുരുദേവ രഥഘോഷയാത്ര യൂണിയൻ സെക്രട്ടറി അഡ്വ എസ് ഡി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു.

ശാഖാ പ്രസിഡന്റ്‌ എ ഡി സുരേഷ് അമ്പാട്ടു കുഴിയിലിനു ധർമ്മ പതാക കൈമാറി.രഥ ഘോഷയാത്രയ്ക്ക് യൂണിയൻ കൗൺസിലർ പികെ. ജയകുമാർ, വൈസ് പ്രസിഡന്റ്‌ പി എ. തങ്കപ്പൻ, സെക്രട്ടറി വി ആർ. ബാബു, ചെയർമാൻ കുമാർ പ്രണവം, കൺവീനവി കെ കൃഷ്ണൻകുട്ടി, ശ്രീനിവാസൻ മലയിൽ ബിജു വി ആർ, ശോഭ കാലായിൽ,എ ഡി സുമേഷ് , നന്ദിനി വട്ട പ്പള്ളിൽ, ചെല്ലപ്പൻ കുറിച്ചിയിൽ എന്നിവർ നേതൃത്വം നൽകി. രഥഘോഷയാത്രയിൽ പഞ്ചവാദ്യം, ശിങ്കാരി മേളം, പമ്പ മേളം, കരയാട്ടം,കാവടി, താലപ്പൊലി എന്നിവയും ഉണ്ടായിരുന്നു.

Hot Topics

Related Articles