ചന്ദുമേനോന്‍റെ ഭാവനയില്‍ വിടര്‍ന്ന ‘ഇന്ദുലേഖ’ തിരികേ കിളിമാനൂര്‍ കൊട്ടാരത്തിലേക്ക്

ഇന്ദുലേഖയുടെ ഛായാ ചിത്രം കിളിമാനൂർ കൊട്ടാരത്തില്‍ തിരിച്ചെത്തി. വിശ്വ വിഖ്യാത ചിത്രകാരൻ രാജാ രവി വർമ്മയുടെ 176-ാം ജന്മദിനത്തിലാണ് മലയാളത്തിലെ ആദ്യ ലക്ഷണമൊത്ത നോവല്‍ എന്നറിയപ്പെടുന്ന ഇന്ദുലേഖയുടെ ഛായാ ചിത്രം കിളിമാനൂർ കൊട്ടാരത്തിലേക്ക് തിരികെയെത്തിയത്.തൃശൂർ ഇരിങ്ങാലക്കുട സ്വദേശി ശശികലയുടെ പിതാവിന് രാജാ രവി വർമ്മ നേരിട്ട് സമ്മാനിച്ചതായിരുന്നു ഇന്ദുലേഖയുടെ ഛായാ ചിത്രം. പൈതൃക സ്വത്തായി കിട്ടിയ ഛായാചിത്രത്തെ ഇന്നും ഒരു നിധി പോലെയാണ് ശശികലയുടെ കുടുംബം സൂക്ഷിച്ച്‌ പോരുന്നത്. ഛായാ ചിത്രത്തിന്‍റെ പകർപ്പ് രവിവർമ്മയുടെ ജന്മദിനത്തില്‍ തന്നെ തിരികെ കിളിമാനൂർ കൊട്ടാരത്തിലേക്ക് എത്തിക്കാൻ താത്പര്യമുണ്ടെന്ന് ശശികലയാണ് കിളിമാനൂർ പാലസ് ട്രസ്റ്റ് ജനറല്‍ സെക്രട്ടറി രാമവർമ്മയെ അറിയിക്കുന്നത്. ഇനി മുതല്‍ യഥാർത്ഥ ഛായാ ചിത്രത്തിന്റെ ഡിജിറ്റല്‍ പകർപ്പ് കൊട്ടാരത്തിന്റെ ഭാഗമായ ചിത്രശാല ഗാലറിയിലുണ്ടാകും. മലയാളത്തിലെ ആദ്യ ലക്ഷണമൊത്ത നോവലാണ് ഒ. ചന്ദുമേനോന്‍റെ ഇന്ദുലേഖ.

Hot Topics

Related Articles