ഫ്രിഡ്ജില്‍ വെച്ച ഭക്ഷണം വീണ്ടും ചൂടാക്കി  കഴിക്കാറുണ്ടോ?ചെറിയ അബദ്ധം പോലും ഗുരുതര പ്രത്യാഘാതങ്ങള്‍ക്ക് കാരണം ആയേക്കാം: ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക 

ഫ്രിഡ്ജില്‍ വെച്ച ഭക്ഷണം വീണ്ടും ചൂടാക്കുക എന്നത് അത്ര നിസ്സാരമായ കാര്യമല്ല. ചെറിയ അബദ്ധം പോലും ഭക്ഷണത്തിന്റെ രുചിയും ഘടനയും നശിപ്പിക്കും.ഭക്ഷണം ചൂടാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ആണ് ഇനി പറയാൻ പോകുന്നത്.രുചിയും ഘടനയും നിലനിർത്താൻ മാത്രമല്ല അവേശഷിക്കുന്ന ഭക്ഷണം തെറ്റായ രീതയില്‍ പാകം ചെയ്യുന്നത് വയറിലെ അണുബാധ, ഭക്ഷ്യ വിഷബാധ തുടങ്ങിയ ഗുരുതര പ്രത്യാഘാതങ്ങള്‍ക്ക് കാരണം ആയേക്കാം. ശരിയായ ഊഷ്മാവില്‍ ഭക്ഷണം ചൂടാക്കുന്നത് രോഗാണുക്കളെ നശിപ്പിക്കുക മാത്രമല്ല ഭക്ഷണത്തിൻ്റെ പോഷണം നിലനിർത്തുകയും ചെയ്യും.

വീണ്ടും ചൂടാക്കുന്നത് ഭക്ഷണം 30 സെക്കൻഡോ അതില്‍ കൂടുതലോ ചൂടാക്കുക എന്നത് മാത്രമല്ല. മറിച്ച്‌ ഭക്ഷണം പാകം ചെയ്യുമ്പോഴുള്ളത് പോലെ ചൂടാക്കേണ്ടതായിട്ടുള്ള വിപുലമായ ഒരു പ്രക്രിയയാണ്. ഭക്ഷണം ചൂടുള്ളതാണെന്നും ബാക്ടീരിയ പ്രജനനത്തിന് സാധ്യതയില്ലെന്നും ഉറപ്പാക്കാൻ വീണ്ടും ചൂടാക്കിയ ശേഷം വേഗം തന്നെ ഭക്ഷണം കഴിക്കുക.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ചൂടോടെ ഫ്രിഡ്ജില്‍ വെയ്ക്കരുത് തണുപ്പ് മാറാതെ ചൂടാക്കരുത്:

ഭക്ഷണം പാചകം ചെയ്ത ശേഷം അതേ ചൂടില്‍ ഫ്രിഡ്ജില്‍ വെയ്ക്കരുത്. പാചകം ചെയ്ത ശേഷം കുറഞ്ഞത് രണ്ട് മണിക്കൂറെങ്കിലും ഭക്ഷണം തണുപ്പിക്കാൻ അനുവദിക്കണം. ഭക്ഷണം സാധാരണ റൂം താപനിലയില്‍ എത്തയതിന് ശേഷം ഭക്ഷണം മൂടി ഫ്രിഡ്ജില്‍ വെയ്ക്കുക. ഭക്ഷണം വീണ്ടും ചൂടാക്കുമ്ബോള്‍ഫ്രിഡ്ജില്‍ നിന്ന് ഭക്ഷണം പുറത്തെടുത്ത് ഭക്ഷണം റൂം താപനിലയിലേക്ക് എത്തിയെന്ന് ഉറപ്പാക്കിയ ശേഷം മൈക്രോവേവിലോ ഒരു പാത്രത്തിലോ വീണ്ടും ചൂടാക്കുക.

വീണ്ടും വീണ്ടും ചൂടാക്കരുത്: നിങ്ങള്‍ ഭക്ഷണം വീണ്ടും വീണ്ടും ചൂടാക്കുമ്ബോള്‍ ഭക്ഷണത്തിലെ പോഷകങ്ങള്‍ നഷ്ടപ്പെടുകയും അത് ഭക്ഷ്യ വിഷബാധയക്കുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും അത് കൊണ്ടാണ് ഭക്ഷണം ഒരു പ്രാവശ്യം മാത്രം ശരിയായ തിപനിലയില്‍ ചൂടാക്കാൻ ഭക്ഷ്യ വിദഗ്ധർ നിർദ്ദേശിക്കുന്നത്.ശീതികരിച്ച ഭക്ഷണം വീണ്ടും ചൂടാക്കുമ്ബോള്‍: ശീതീകരിച്ച ഭക്ഷണം വീണ്ടും ചൂടാക്കുമ്ബോള്‍ ശരിയായ നടപടിക്രമം പാലിച്ചാല്‍ മാത്രമേ അത് സുരക്ഷിതമാകൂ. ശീതീകരിച്ച ഭക്ഷണം വീണ്ടും ചൂടാക്കുന്നതിലെ ഏറ്റവും വലിയവെല്ലുവിളി എന്താണെന്ന് വെച്ചാല്‍ അത് ചൂടാകാൻ ഒരുപാട് നേരം എടുക്കുമെന്നതാണ്. ആദ്യം ഭക്ഷണത്തിലെ തണുപ്പ് പോയെന്ന് ഉറപ്പാക്കുക. എന്നാല്‍ മാത്രമെ ശരിയായി ചൂടാക്കാനാകൂ. തണുപ്പ് പോയ ശേഷം ചൂടാക്കാം. കുറച്ച്‌ സമയം എടുക്കുമെങ്കിലും നന്നായി ചൂടാക്കിയ ശേഷം മാത്രം അത് കഴിക്കുക.

മൈക്രോ വേവില്‍ ചൂടാക്കുമ്ബോള്‍:

നിങ്ങള്‍ ഒരു മൈക്രോവേവിലാണ് ഭക്ഷണ സാധനം ചൂടാക്കുന്നതെങ്കില്‍, ഭക്ഷണം പാകം ചെയ്യുന്നതിനുള്ള ഒരു ലളിതമായ ഒരു ടിപ്പാണ് പറയുന്നത്. മൈക്രോവേവില്‍ ഭക്ഷണം പാകം ചെയ്യുമ്ബോള്‍ എല്ലാ ഭാഗത്തും ശരിയായ രീതിയില്‍ ചൂടാവുന്നുണ്ടെന്നും ഭക്ഷണം ഒറ്റയടിക്ക് ശരിയായി ചൂടാക്കിയെന്ന് ഉറപ്പാക്കാനുള്ള ഏറ്റവും നല്ല മാർഗം അവയെ ചെറിയ കഷണങ്ങളായി മുറിക്കുക അല്ലെങ്കില്‍ ചെറിയ ഭാഗങ്ങളാക്കി ചൂടാക്കുക എന്നതാണ്.

Hot Topics

Related Articles