കോട്ടയം : തിരുനക്കര പുതിയ തൃക്കോവിൽ മഹാ വിഷ്ണു ക്ഷേത്രത്തിൽ ആയിരക്കണക്കിന് കാർത്തിക വിളക്കുകൾ തെളിഞ്ഞു. ക്ഷേത്രത്തിലെ ഉത്സവത്തിൻ്റെ ഭാഗമായി പള്ളിവേട്ടദിനത്തിലാണ് ക്ഷേത്രത്തിൽ കാർത്തിക വിളക്ക് തെളിഞ്ഞത്. ജനുവരി 31 ന് നടക്കുന്ന ആറാട്ടോടെ ക്ഷേത്രത്തിലെ ഉത്സവത്തിന് സമാപനമാകും.
Advertisements
തിങ്കളാഴ്ച വൈകിട്ട് ആറരയോടെയാണ് ക്ഷേത്രത്തിൽ ആവേശമായി ഭക്തർ ചേർന്ന് കാർത്തിക വിളക്ക് തെളിയിച്ചത്. വിശ്വാസികൾ ആവേശത്തോടെ ക്ഷേത്രത്തിൽ ഉത്സവത്തിൽ പങ്കെടുത്തു. 15 അടി ഉയരത്തിൽ പിരമിഡ് മാതൃകയിൽ തെളിയുന്ന വിളക്കുകൾ ക്ഷേത്രത്തിൽ അത്ഭുതമായി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രാവിലെ അഞ്ചിന് പള്ളിയുണർത്തലിന് ശേഷം നട തുറന്നതോടെയാണ് ക്ഷേത്രത്തിലെ ഉത്സവ ചടങ്ങുകൾ ആരംഭിച്ചത്.