പത്തനംതിട്ട : ഗാന്ധിയെ വധിച്ചവർ ഭാരതത്തെ തകർക്കുന്നു. ഇന്ത്യൻ സ്വാതന്ത്ര്യത്തെ അപഹസിച്ചവർ രാഷ്ട്രപിതാവിനെ വധിച്ചവരെ ആരാധനാമൂർത്തികളാക്കുന്നതിനു ശ്രമിക്കുന്നുവെന്ന് ഡിസിസി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു കേരളാ പ്രദേശ് ഗാന്ധി ദർശൻവേദി ജില്ലാ കമ്മറ്റിയുടെയും ആറന്മുള നിയോജകമണ്ഡലത്തിന്റെയും സംയുക്തഭിമുഖ്യത്തിൽ പത്തനംതിട്ടയിൽ സംഘടിപ്പിച്ച മഹാത്മജിയുടെ 76ആം രക്തസാക്ഷി ദിനം ഉത്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു.
മതേതത്വം ജനാധിപത്യം സോഷ്യലിസം എന്ന മുദ്രാവാക്യം ഉയർത്തി ലോകജനതയ്ക്ക് മുൻപിൽ അഭിമാനമായ ഭാരതം ഒരു മതാതിഷ്ഠിത രാഷ്ട്രമാക്കാനുള്ള ശ്രെമാണ് നടക്കുന്നത്. ഈ നീക്കത്തിനുള്ള ജനങ്ങളുടെ പ്രതീകരണമാണ് രാഹുൽ ഗാന്ധിനയിച്ച ഭാരത് ജോഡോ യാത്രക്ക് ലഭിച്ച സ്വീകാര്യതഎന്നും അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജില്ലാ ചെയർമാൻ ഏബൽ മാത്യുവിന്റെ അധ്യക്ഷതയിൽ ഇന്ത്യൻ ലോയെഴ്സ് കോൺഗ്രസ് സംസ്ഥാന നേതാവ് അഡ്വ. വി. സി. സാബു മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി രജനി പ്രതീപ് ഗാന്ധി സ്മൃതി സന്ദേശം നൽകി. ജില്ലാ വൈസ് ചെയർമാൻ അബ്ദുൽ കലാം ആസാദ് സത്യ വാചകം ചൊല്ലിക്കൊടുത്തു.
ജില്ലാ ജനറൽ സെക്രട്ടറി കെ. ജി. റെജി, വൈസ് പ്രസിഡന്റ് പ്രൊഫ. ജി. ജോൺ, ജില്ലാ സെക്രട്ടറി ജോസ് പനച്ചക്കൽ, കസ്തൂർബ്ബാ ഗാന്ധി ദർശൻവേദി ജില്ലാ ചെയർപേഴ്സൺ ലീല രാജൻ, മേഴ്സി സാമുവേൽ, രാജൻ പാടിയറ, അഡ്വ. ഷെറിൻ എം. തോമസ്, എം. റ്റി. സാമുവേൽ വിൽസൺ തുണ്ടിയത്ത്, എം.പി.മോഹനൻ,റെന്നീസ് മുഹമ്മദ്, എം.റ്റി.വർഗീസ്,ബിന്ദു ബിനു, സജിനി മോഹൻ, എന്നിവർ പ്രസംഗിച്ചു.