പാലാ : ജനദ്രോഹ ഭരണത്തിനും, റബ്ബർ വിലയിടിവിനും എതിരെ അഡ്വ. ബിജു പുന്നത്താനം നയിക്കുന്ന പൗരവിചാരണ യാത്ര നാലിന് രാവിലെ ഒൻപതിന് രാമപുരം ജംഗ്ഷനിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ ഉദ്ഘാടനം ചെയ്യും.ജോസഫ് വഴക്കൻ പതാക കൈമാറും.ഡി സി സി പ്രസിഡന്റ് നാട്ടകം സുരേഷ് മുഖ്യപ്രഭാഷണം നടത്തും.
Advertisements
പൗര വിചാരണ യാത്രയുടെ സമാപന സമ്മേളനം വൈകിട്ട് അഞ്ചിന് കൊല്ലപ്പള്ളിയിൽ ജംഗ്ഷനിൽ രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.മുൻ മന്ത്രി കെ. സി ജോസഫ് മുഖ്യാഥിതി ആകും. കെ പി സി സി വക്താവ് ബി ആർ എം ഫെവീർ മുഖ്യ പ്രഭാഷണം നടത്തും.