കോട്ടയം: സർവീസ് പെൻഷൻകാർക്കുള്ള എല്ലാ ആനുകൂല്യങ്ങളും തുടർച്ചയായി മരവിപ്പിച്ച ഏക കേരള മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് കെ.എസ്.എസ്.പി.എ.സംസ്ഥാനെ സെക്രട്ടറി ടി.എസ്.സലിം പറഞ്ഞു. കോട്ടയം ജില്ലാ ട്രഷറിയ്ക്കു മുൻപിൻ കെ.എസ്.എസ്.പി.എ. കോട്ടയം നിയോജക മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച പഞ്ചദിന സത്യാഗ്രഹത്തിന്റെ രണ്ടാം ദിവസത്തെ സത്യാഗ്രഹം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുടിശികയായ15% ക്ഷാമാശ്വാസം ഉടൻ വിതരണം ചെയ്യുക , തടഞ്ഞുവച്ചപെൻഷൻ പരിഷ്കരണ കുടിശിക നൽകുക, മെഡി സെപ്പ് പദ്ധതിയിൽ ഒ.പി. ഉൾപ്പെടുത്തി അപാകതകൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടായിരുന്നു സത്യാഗ്രഹം. നിയോജക മണ്ഡലം വൈസ് പ്രസിഡണ്ട് എം.ജി. മണി അധ്യക്ഷനായിരുന്നു. സത്യാഗ്രഹ സമരത്തെ അഭിവാദ്യം ചെയ്തു കൊണ്ട് മുഹമ്മദ് അൻസാരി, ജോൺസൺ ജോസഫ് , സാബു മാത്യു ഹാരിലാൽ, എം.എസ്.വിജയൻ , കെ. ശശാങ്കൻ എന്നിവർ സംസാരിച്ചു.