ദേശീയ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം പിൻവലിക്കക്കണം:  സജി മഞ്ഞക്കടമ്പിൽ

കോട്ടയം: ദേശീയ തൊഴിലുറപ്പ് പദ്ധതി വിഹിതം 60,000 രൂപയായി വെട്ടി കുറച്ചത് ഇന്ത്യയിലെ പാവപ്പെട്ട തൊഴിലുറപ്പ്  തൊഴിലാളികളോടുള്ള അവഗണനയാണെന്ന് യു.ഡി.എഫ്. കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ അഭിപ്രായപ്പെട്ടു.

Advertisements

യു പി എ സർക്കാർ 200 തൊഴിൽ ദിനങ്ങളാണ് തെഴിലാളികൾക്ക് അനുവധിച്ചിരുന്നത്, ഇപ്പോൾ 100 തൊഴിൽ ദിനം മാത്രമാണ് ലഭിക്കുന്നത്, കഴിഞ്ഞ വർഷത്തെക്കാൾ 21.66% വിഹിതം വെട്ടിക്കുറച്ചിരിക്കുന്നതുമൂലം തൊഴിൽ ദിനങ്ങൾ വീണ്ടും കുറയുന്നതിനും തൊഴിലാളികളുടെ വേദനം വൈകുന്നതിനും കാരണമാകുമെന്നും സജി പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

യു പി എ സർക്കാർ ഇന്ത്യയിലെ പാവപ്പെട്ടവർക്ക് വേണ്ടി തുടക്കം കുറിച്ച ഈ പദ്ധതി അട്ടിമറിക്കുന്ന കേന്ദ്ര ഗവൺമെന്റ് സാധാരണക്കാരായതൊഴിലാളികളെ മറന്ന് കോർപ്പറേറ്റ് പ്രീണനം മാത്രമാണ് ബഡ്ജറ്റിലൂടെ നടത്തിയിരിക്കുന്നതെന്നും സജി ആരോപിച്ചു. 

വെട്ടിക്കുറച്ച തൊഴിലുറപ്പ് വിഹിതം പുന:സ്ഥാപിച്ച്  200 തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കുവാൻ കേന്ദ്ര സർക്കാർ തയ്യാറാവണമെന്നും സജി ആവശ്യപ്പെട്ടു.

ഫെബ്രുവരി 11ന് യുഡിഎഫ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോട്ടയം തിരുനക്കര മേതാനത്ത് നടക്കുന്ന കർഷക മഹാ സംഗമത്തിന് മുന്നോടിയായി ചേർന്ന യു.ഡി.എഫ് വനിതാ സംഘടനകളുടെ സംയുക്ത യോഗം കോട്ടയം ഡിസിസി ഓഫീസിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വനിതാ കോൺഗ്രസ് ജില്ല പ്രസിഡന്റിന്റെ ചുമതല വഹിക്കുന്ന സി സി ബോബി അദ്ധ്യക്ഷത വഹിച്ചു.

യു ഡി എഫ് ജില്ലാ കൺവീനർ ഫിൽസൺ മാത്യൂസ്, നന്തിയോട് ബഷീർ, സിബി കൊല്ലാട്,മറിയമ്മ ജോസഫ്, റോസമ്മ സോണി , മഞ്ചു എം ചന്ദ്രൻ, ലിസമ്മ ബേബി, യൂജിൻ തോമസ്,ഗീതാ ശ്രീകുമാർ , ഷൈ ലജ റോബിൻസൺ,ജാൻസി ജേക്കബ്, വിജയമ്മ ബാബു എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles