തിരുവനന്തപുരം :രണ്ടാം പിണറായി സർക്കാരിന്റെ രണ്ടാം പൂർണ ബജറ്റ് ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിക്കുന്നു
കേരളം വളർച്ചയുടേയും അഭിവൃദ്ധിയുടേയും നാളുകളിലേക്ക് തിരിച്ചുവന്നുവെന്ന് ധനമന്ത്രി.
വിലക്കയറ്റ ഭീഷണി നേരിടാൻ 2000 കോടി ബജറ്റിൽ വകയിരുത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
റബർ സബ്സിഡിക്ക് 600 കോടി രൂപ.
കേന്ദ്രനയങ്ങള്‍ക്ക് വിമര്‍ശനം
കോവിഡ്, ഓഖി തുടങ്ങിയ വെല്ലുവിളികളെ അതിജീവിച്ചു
റബ്ബര്‍ കര്‍ഷകരെ സഹായിക്കാന്‍ 600 കോടി ബജറ്റ് സബ്സിഡി
കെഎസ്ആര്‍ടിസിക്ക് 3400 കോടി നല്‍കിയെന്ന് ധനമന്ത്രി
നടപ്പ് സാമ്പത്തിക വര്‍ഷം വരുമാനവര്‍ധന 85000 കോടിയായി ഉയരും
കേരളം കടക്കെണിയില്‍ അല്ല. കൂടുതല്‍ വായ്പയെടുക്കാനുള്ള ശേഷിയുണ്ടെന്ന് ധനമന്ത്രി
ശമ്പളം-പെന്ഷന് എന്നിവയ്ക്ക് 71393 കോടി നീക്കിവെച്ചു
കണ്ണൂര്‍ ഐടി പാര്‍ക്ക് ഈ വര്‍ഷം പ്രവര്‍ത്തനം തുടങ്ങും
വിഭവം കാര്യക്ഷമമായി ഉപയോഗിക്കും
നികുതി നികുതിയേതര വരുമാനം കൂട്ടും.
കേന്ദ്രം ധനകാര്യ ഇടം വെട്ടിച്ചുരുക്കുന്നത് സംസ്ഥാനങ്ങളുടെ സഹകരണത്തോടെ ചെറുക്കും
പ്രതിസന്ധി നേരിടാന്‍ മൂന്നിന പരിപാടി
ക്ഷേമ വികസന പ്രൊജക്ടുകള്‍ക്കായി 100 കോടി
മൈക്രോബയോ കേന്ദ്രത്തിന് 10 കോടി
യുവതലമുറയെ കേരളത്തില്‍ നിലനിര്‍ത്താന്‍ നടപടികള്‍
മെയ്ക്ക് ഇന്‍ കേരള പദ്ധതി വികസിപ്പിക്കും
ഇന്ത്യ ഇന്നവേഷന്‍ സെന്ററിന് 10 കോടി
ടൂറിസം ഇടനാഴിക്ക് 50 കോടി
ദേശീയപാത വികസനം 3 വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കും
നഴ്സിങ് കേളേജ് തുടങ്ങാന്‍ 20 കോടി
അന്താരാഷ്ട്ര സ്കോളര്‍ഷിപ്പിന് 10 കോടി
2040ല്‍ കേരളം സമ്പൂര്‍ണ്ണ പുനരുപയോഗ ഊര്‍ജ സംസ്ഥാനം
വര്‍ക്ക് നിയര്‍ ഹോം സൗകര്യത്തിനായി 50 കോടി
രാജ്യാന്തര വ്യാപാര മേള ആരംഭിക്കും. സ്ഥിരം വേദി തിരുവനന്തപുരം. 15 കോടി രൂപ അനുവദിച്ചു
മത്സ്യ ബന്ധന മേഖലക്ക് 321. 33 കോടി
കൃഷിക്ക് 971 കോടി
നെൽകൃഷിക്ക് 91.05 കോടി
അതിദാരിദ്ര്യം ഇല്ലാതാക്കാൻ 50 കോടി
നഗരവികസനത്തിന് 300 കോടി
തീരദേശ വികസനത്തിന് 115.02 കോടി
വിലക്കയറ്റം തടയാൻ 2000 കോടി