ഗ്രാമീണം മുത്തോലി
മുത്തോലി ഗ്രാമപഞ്ചായത്തിൽ ഗ്രാമീണ മുത്തോലിയും സെൻറ് ജോസഫ് കോളേജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി ചൂണ്ടച്ചേരിയും സംയുക്തമായി നടത്തിയ നെൽകൃഷിയുടെ കൊയ്ത്തുൽസവം തെക്കുംമുറി പാടശേഖരത്ത് ഇന്ന് നടന്നു
ഗ്രാമീണം മുത്തോലിയുടെ പ്രസിഡൻറ് എൻ കെ ശശികുമാറിന്റെ അധ്യക്ഷതയിൽ പാലാ രൂപത വികാർ ജനറൽ റവറന്റ് ഡോക്ടർ ജോസഫ് മലയപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. മുത്തോലി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രഞ്ജിത്ത് ജി മീനാഭവൻ ഗ്രാമീണം ഏർപ്പെടുത്തിയ മികവ് പുരസ്കാരം ഷൈബു തോമസ് തോപ്പിലിന് നൽകി. പരിപാടിയിൽ ചൂണ്ടച്ചേരി എഞ്ചിനീറിങ് കോളേജ് വൈസ് പ്രിൻസിപ്പൽ ഫാദർ ജോൺ മറ്റമുണ്ടയിൽ, സെയിന്റ് ജോസഫ് യാക്കോബായ സുറിയാനി വികാരി ഫാദർ ഗീവർഗ്ഗീസ്, ജൻധൻ നിധി ലിമിറ്റഡ് ചെയർമാൻ കെ.ജി.കണ്ണൻ, വേണുഗോപാൽ വണ്ടാനത്ത്, വൈസ് മെൻ രാധാകൃഷ്ണൻ, . സന്തോഷ് കവുകാട്ട്,. സുമിത് ജോർജ്ജ്, . മുരളീധരൻ നായർ, ഡയറക്ടർ ബോർഡ് അംഗങ്ങളായ സിജു സി.എസ്, പ്രദീപ് കെ.സി, ഷീബ വിനോദ്, പി.എസ്. രവീന്ദ്രൻ നായർ, സുധീർ ആർ.കെ, പ്രകാശ് സക്കറിയ, നരേന്ദ്രൻ, ഷൈബു തോമസ്, വാസുദേവൻ നമ്പൂതിരി, സുബ്രമണ്യൻ തിരുമേനി, സനിൽകുമാർ, സതീഷ് നിലയൻ, മനോജ് തനിമ, അനിൽ തനിമ, ചൂണ്ടച്ചേരി എഞ്ചിനീറിങ് കോളേജ് എൻ.എസ്.എസ്. ഓഫീസർ ശ്രീമതി. സ്മിത, എൻ.എസ്.എസ് വോളന്റിയേഴ്‌സ് , ചേർപ്പുങ്കൽ ബി.വി.എം.കോളേജിലെ വിദ്യാർഥികൾ, തൊഴിലുറപ്പു തൊഴിലാളികൾ, കർഷകർ, എന്നിവർ പങ്കെടുത്തു. യോഗത്തിന് വൈസ് പ്രസിഡന്റ് സിജു സ്വാഗതവും, സെക്രട്ടറി പ്രദീപ് നന്ദിയും രേഖപ്പെടുത്തി.
ഗ്രാമീണം മുത്തോലി കൊയ്ത്തുത്സവം നടത്തി
Advertisements