റെയിൽ മൈത്രി : കോട്ടയം റെയിൽവേ സ്റ്റേഷനിൽ ശുഭയാത്ര സുരക്ഷിത യാത്ര  പരിപാടി നടത്തി 

കോട്ടയം : റെയിൽവേ പോലീസ്, റെയിൽ മൈത്രി സുരക്ഷാ പദ്ധതിയുടെ ഭാഗമായി ട്രെയിൻ യാത്രക്കാർക്കുള്ള സുരക്ഷാനിർദേശങ്ങളും ലഹരിക്കെതിരെയുള്ള ബോധവൽക്കരണവും നൽകുന്നതിനായി ശുഭയാത്ര സുരക്ഷിത യാത്ര എന്ന പേരിൽ ബോധവത്കരണ പരിപാടി നടത്തി. 

Advertisements

കേരള റെയിൽവേ പോലീസ് എറണാകുളം സബ് ഡിവിഷന്റെ കീഴിൽ നടത്തുന്ന പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം കോട്ടയം റെയിൽവേ സ്റ്റേഷനിൽ   കോട്ടയം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ആർ സുരേഷ് കുമാർ നിർവ്വഹിച്ചു. കോട്ടയം റെയിൽവേ സ്റ്റേഷൻ മാനേജർ ബാബു തോമസ് , കോട്ടയം ജി ആർ പി  സ്റ്റേഷൻ ഹൗസ് ഓഫീസർ  രജി പി ജോസഫ് , ആർപിഎഫ് എസ് ഐ  ജിബിൻ, കോട്ടയം റെയിൽവേ ബീറ്റ് ഓഫീസർ ഉദയൻ കെ എന്നിവർ പങ്കെടുത്തു. 

Hot Topics

Related Articles